കോഴിക്കോട് നഴ്സിങ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി; സുഹൃത്തുക്കൾ അറസ്റ്റിൽ

കോഴിക്കോട് മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനി സുഹൃത്തുക്കളാൽ കൂട്ടബലാത്സംഗത്തിനിരയായി. സ്കൂളിൽ സഹപാഠികളായിരുന്ന രണ്ടു ആൺ കുട്ടികൾ ഹോസ്റ്റലിൽ വിളിച്ചു വരുത്തി എറണാകുളം സ്വദേശിയായ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഇരുവർക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇരുവരും ഒളിവിലാണ്. Kozhikode nursing student gang-raped
Read Also: എംബിബിഎസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, വിവാഹത്തിനായി മതം മാറാൻ ആവശ്യം; പിതാവും മകനും അറസ്റ്റിൽ
നേരത്തെ, സ്കൂളിൽ സഹപാഠികളായിരുന്ന ആൺകുട്ടികൾ വീണ്ടും കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. കഴിഞ്ഞ ദിവസം ആൺകുട്ടികൾ താമസിച്ചിരുന്ന ഹോസ്റ്റലിലേക്ക് പെൺകുട്ടിയെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടി അപകട നില തരണം ചെയ്തതായാണ് റിപ്പോർട്ടുകൾ. കേസിൽ കസബ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: Kozhikode nursing student gang-raped
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here