Advertisement

കശ്മീർ താഴ്‌വരയിൽ സ്നോമൊബൈൽ ഓടിച്ച് രാഹുലും പ്രിയങ്കയും…

February 20, 2023
Google News 2 minutes Read

വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി കോൺഗ്രസ് നോതാക്കളായ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും. ഇരുവരും ജമ്മു കശ്മീരിലെ ഗുൽമാർഗിൽ സ്നോമൊബൈൽ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി.ശ്രീനിവാസ് ആണ് വിഡിയോ പങ്കുവെച്ചത്. മഞ്ഞുമലയിലൂടെ സ്നോമൊബൈൽ ഓടിച്ചു പോകുന്ന സഹോദരങ്ങളെ വീഡിയോയിൽ കാണാം.

സഞ്ചാരികളുടെ പ്രിയ സ്ഥലമായ കശ്മീരിലെ ഗുൽമാർഗിലൂടെയാണ് ഇരുവരും സ്നോമൊബൈൽ ഓടിക്കുന്നത്. നിരവധി സ്നോബൈക്കുകൾക്കും മറ്റു വിനോദസഞ്ചാരികൾക്കും നടുവിലൂടെ സഹോദരങ്ങൾ പരസ്പരം മാറി മാറി സ്നോമൊബൈൽ ഓടിക്കുന്നത് വിഡിയോയിൽ കാണാം. രണ്ടു ദിവസത്തെ സ്വകാര്യ വിനോദയാത്രയുടെ ഭാഗമായാണ് ഇരുവരും കശ്മീർ സന്ദർശിച്ചത്.

ഭാരത് ജോഡോ യാത്രയുടെ വിജയത്തിനു ശേഷമുള്ള മികച്ച അവധിയാഘോഷമെന്നാണ് ഈ യാത്രയെ കുറിച്ച് രാഹുലും പ്രിയങ്കയും പറഞ്ഞത്.

Story Highlights: Rahul Gandhi, Priyanka ride snowmobile in Gulmarg

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here