അച്ഛനെഴുതിയ ‘ആർഎസ്എസ്’ തിരക്കഥ വായിച്ച് കരഞ്ഞുപോയി, കഥ സംവിധാനം ചെയ്യാൻ ലഭിച്ചാൽ അതൊരു ബഹുമതിയാണ്; എസ്എസ് രാജമൗലി

ആർഎസ്എസിനെക്കുറിച്ചുള്ള അച്ഛൻ വിജയേന്ദ്ര പ്രസാദിന്റെ സിനിമയെക്കുറിച്ച് സംവിധായകൻ എസ്എസ് രാജമൗലി. തിരക്കഥ വായിച്ച് കരഞ്ഞു, പക്ഷേ അവരുടെ ചരിത്രത്തെക്കുറിച്ച് അറിയില്ല. ചിത്രത്തിൻറെ തിരക്കഥ വായിച്ച് അതിലെ ഇമോഷൻ കാരണം താൻ പലയിടത്തും കരഞ്ഞുവെന്നാണ് രാജമൗലി പറയുന്നത്.(ss rajamouli on father vijayendra prasads film rss)
ആർആർആറിന്റെയും മറ്റ് എസ്എസ് രാജമൗലിയുടെ ചിത്രങ്ങളുടെയും കഥ എഴുതിയത് അദ്ദേഹത്തിന്റെ പിതാവ് വിജയേന്ദ്ര പ്രസാദാണ്. പ്രശസ്ത തിരക്കഥാകൃത്ത് ഇപ്പോൾ ആർഎസ്എസ് (രാഷ്ട്രീയ സ്വയംസേവക് സംഘം) എന്ന സിനിമയിൽ പ്രവർത്തിക്കുകയാണ്.
ഒരു അന്താരാഷ്‌ട്ര പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് രാജമൗലി തന്റെ പിതാവ് വിജയേന്ദ്ര പ്രസാദിന്റെ ആർഎസ്‌എസിനെ കുറിച്ചുള്ള സിനിമയെക്കുറിച്ചും കഥയെക്കുറിച്ചും താൻ എന്താണ് ചിന്തിക്കുന്നതെന്നും പറഞ്ഞു. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ ഇത് സംബന്ധിച്ച് വാർത്ത നൽകിയിരുന്നു.
എന്റെ അച്ഛന്റെ സ്‌ക്രിപ്റ്റ് ഞാൻ വായിച്ചിട്ടുണ്ട്. അത് വളരെ വൈകാരികമാണ്. ആ സ്‌ക്രിപ്റ്റ് വായിച്ചപ്പോൾ ഞാൻ പലതവണ കരഞ്ഞു, ആ തിരക്കഥ എന്നെ കരയിച്ചു, പക്ഷെ എൻറെ ഈ ഇമോഷണലായ പ്രതികരണവും കഥയുടെ ചരിത്ര പാശ്ചത്തലവുമായി ബന്ധമില്ല. എനിക്ക് ആർഎസ്‌എസിനെ കുറിച്ച് വലിയ അറിവില്ല. തീർച്ചയായും ഈ സംഘടനയെക്കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ അത് എങ്ങനെ ഉണ്ടായി, അവരുടെ വിശ്വാസങ്ങൾ എന്തൊക്കെയാണ്, അവർ എങ്ങനെ വികസിച്ചു എന്നതിനെക്കുറിച്ചൊന്നും ഞാൻ മനസിലാക്കിയിട്ടില്ല.
ഞാൻ വായിച്ച തിരക്കഥ വളരെ വൈകാരികവും വളരെ മികച്ചതുമാണ്. ഈ സിനിമ എങ്ങനെ നടക്കും എന്ന് എനിക്കറിയില്ല. കാരണം അച്ഛൻ മറ്റേതെങ്കിലും സംവിധായകർക്കോ അല്ലെങ്കിൽ നിർമ്മാതാവിനോ വേണ്ടിയാണോ ഈ സ്‌ക്രിപ്റ്റ് എഴുതിയതെന്ന് എനിക്ക് ഉറപ്പില്ല. അതിനാൽ ഈ ചോദ്യത്തിന് എനിക്ക് കൃത്യമായ ഉത്തരമില്ല. .ആ കഥ സംവിധാനം ചെയ്യാൻ ലഭിച്ചാൽ അതൊരു ബഹുമതി തന്നെയാണ്. കാരണം ഇത് വളരെ മനോഹരവും വൈകാരികവുമായ ഒരു ഡ്രാമയാണെന്നും എസ്എസ് രാജമൗലി വ്യക്തമാക്കി.
Story Highlights: ss rajamouli on father vijayendra prasads film rss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here