Advertisement

ത്രിപുരയിലെ സിപിഐഎം പ്രവർത്തകന്റെ കൊലപാതകം; ബിജെപി നേതാവ് അറസ്റ്റിൽ

February 20, 2023
2 minutes Read

ത്രിപുരയിൽ സിപിഐഎം പ്രവർത്തകന്റെ കൊലപാതകത്തിൽ ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി പഞ്ചായത്ത്‌ പ്രധാൻ കൃഷ്ണ കമൽ ദാസാണ് അറസ്റ്റിലായത്. സിപിഐഎം പ്രവർത്തകൻ ദിലീപ് ശുക്ല ദാസാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം ദിലീപ് ശുക്ല ദാസിന്റെ മൃതദേഹം പാർട്ടി ഓഫീസിൽ പൊതു ദർശനത്തിന് വക്കാൻ അനുമതി നൽകിയില്ല. പൊലീസ് നടപടിക്കെതിരെ സിപിഐഎം പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ മൃതദേഹം പൊതു ദർശനത്തിന് വച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ്. ശനിയാഴ്ചയാണ് ദിലീപ് ശുക്ല ദാസിനെ കൃഷ്ണ കമൽദാസ് അടക്കമുള്ള ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ ദിലീപ് ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോഴാണ് മരിച്ചത്. ടൗണിൽനിന്ന് സാധനങ്ങൾ വാങ്ങി മടങ്ങവേ പിതാവിനെ ബി.ജെ.പിക്കാർ ആക്രമിക്കുകയായിരുന്നുവെന്ന് ദിലീപിന്റെ മകൻ ബിശ്വജിത് ദാസ് പറഞ്ഞു.

Read Also: ത്രിപുരയിലെ കനത്ത പോളിംഗ്; 50 സീറ്റുകൾ നേടുമെന്ന അവകാശവാദത്തിൽ ഉറച്ച് ബിജെപി

എന്നാൽ, സംഭവം വ്യക്തിവൈരാഗ്യത്തിന്റെ ഫലമാണെന്നും ഇതിന് രാഷ്ട്രീയ നിറം നൽകേണ്ടതില്ലെന്നും ഖോവായ് ജില്ലാ പൊലീസ് സൂപ്രണ്ട് രതി രഞ്ജൻ ദേബ്‌നാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Story Highlights: Tripura: CPI(M) Supporter Killed, BJP Panchayat Pradhan Arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top