ആപ്പിളിന്റെ ഫസ്റ്റ് ജനറേഷൻ ഐഫോൺ ലേലത്തിൽ വിറ്റുപോയത് 50 ലക്ഷത്തിന്

നമ്മുടെ ജീവിതത്തെ മാറ്റിമറിച്ച ഒജി ഐഫോൺ ഓർക്കുന്നുണ്ടോ? 2007-ൽ ത് സ്റ്റീവ് ജോബ്‌സ് അവതരിപ്പിച്ച ഈ ഉപകരണം സ്‌മാർട്ട്‌ഫോൺ വ്യവസായത്തിലെ ഒരു ഗെയിം ചേഞ്ചറായിരുന്നു. 3.5 ഇഞ്ച് ഡിസ്‌പ്ലേ, 2 മെഗാപിക്‌സൽ ക്യാമറ, ഹോം ബട്ടണുകൾ എന്നിവയ്‌ക്കൊപ്പംഇപ്പോഴും തിരിഞ്ഞുനോക്കുമ്പോൾ ആ ഫോൺ സമ്മാനിക്കുന്ന ഓർമ്മകൾ വിലമതിക്കാനാകാത്തതാണ്.
കാലക്രമേണ, ഒരു ഐഫോൺ സ്വന്തമാക്കുന്നത് ഒരു സ്റ്റാറ്റസ് സിംബലായി മാറി. ഇതോടെ ഓരോ പുതിയ പതിപ്പിലും ഫോണിന്റെ വിലയും ഉയരാൻ തുടങ്ങി. ഇപ്പോൾ ഐഫോൺ 15 നെക്കുറിച്ചുള്ള വാർത്തകൾക്കായി ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതിനിടയ്ക്കാണ് ഒരാൾ 52 ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവാക്കി ഫസ്റ്റ് ജനറേഷൻ ഐഫോൺ സ്വന്തമാക്കിയിരിക്കുന്നത്.
ഒരു ഫസ്റ്റ്-ജെൻ ഐഫോൺ വലിയ തുകയ്ക്ക് വിൽക്കുന്നത് ഇതാദ്യമല്ലെങ്കിലും, ഐഫോൺ ആദ്യ തലമുറയാൽ ഉൾപ്പെടുന്ന ഫോണിന്റെ ഏറ്റവും ഉയർന്ന വിലയാണിത്. 2022 ഒക്ടോബറിൽ ഒരാൾ ഫസ്റ്റ് ജനറേഷൻ ഐഫോൺ 32 ലക്ഷം രൂപയ്ക്ക് വാങ്ങിയിരുന്നു. എന്നാൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇത്.
ലേലം നടത്തിയത് വെബ്‌സൈറ്റ് എൽസിജിയാണ്. സീൽ ചെയ്ത ആദ്യ തലമുറ ഐഫോൺ 63,356.40 യുഎസ് ഡോളറിന് വിറ്റതായാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ റുപ്പിയിലേക്ക് മാറ്റുമ്പോൾ ഇത് ഏകദേശം 52 ലക്ഷം രൂപ വരും. ഫോണിന്റെ യഥാർത്ഥ ഉടമ കാരെൻ ഗ്രീൻ ആണ്. യുഎസ്എയിലെ ന്യൂജേഴ്‌സിയിലുള്ള ഒരു കോസ്‌മെറ്റിക് ടാറ്റൂ ആർട്ടിസ്റ്റാണ് കാരെൻ ഗ്രീൻ എന്ന് ബിസിനസ് ഇൻസൈഡറിന്റെ റിപ്പോർട്ട് പറയുന്നു.
2,500 യുഎസ് ഡോളറിലാണ് കാരെന്റെ ഐഫോണിന്റെ ലേലം ആരംഭിച്ചത്. ഫോണിന് കുറഞ്ഞത് 50,000 യുഎസ് ഡോളറെങ്കിലും വില ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഇത്ര വലിയ തുക ലഭിക്കുമെന്ന് കരുതിയില്ല എന്നും കാരെൻ പറയുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here