Advertisement

ഉത്രാളിക്കാവ് പൂരം പുറപ്പാടിന്റെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി

February 21, 2023
Google News 2 minutes Read
Approval for uthralikavu fireworks

തൃശൂർ വടക്കാഞ്ചേരി ഉത്രാളിക്കാവിൽ പൂരത്തോടനുബന്ധിച്ച് പറപ്പുറപ്പാടിൻ്റെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി. ഇന്ന് രാത്രി എട്ടിനാണ് വെടിക്കെട്ട്. ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. സേവ്യർ ചിറ്റിലപ്പിള്ളി MLA, പൊലീസ് കമ്മീഷണർ, ADM, ആഘോഷ കമ്മിറ്റി ഭാരവാഹികൾ എന്നിവരാണ് ചർച്ചയുടെ ഭാഗമായത്. Approval for uthralikavu fireworks

ചർച്ചയിൽ സുരക്ഷ ഉറപ്പാക്കി വെടിക്കെട്ട് നടത്തുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ ഉറപ്പ് നൽകിയതിനാലാണ് അനുമതി നൽകിയത്. വെടിക്കോപ്പുകൾ സൂക്ഷിക്കാൻ മാഗസിൻ സജ്ജമെന്ന് യോഗത്തിൽ അറിയിച്ചു. സുരക്ഷയൊരുക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. മധ്യകേരളത്തിലെ പ്രശസ്തമായ വേല ഉത്സവങ്ങളിൽ ഏറ്റവും പ്രധാനമാണ് വെടിക്കെട്ടിനു പ്രാധാന്യമുള്ള ഉത്രാളിക്കാവ് പൂരം.

Story Highlights: Approval for uthralikavu fireworks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here