Advertisement

‘മദ്യലഹരിയില്‍ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചു’; പൃഥ്വി ഷായ്‌ക്കെതിരെ ആരോപണവുമായി സെല്‍ഫി വിവാദത്തില്‍ അറസ്റ്റിലായ യുവതി

February 21, 2023
Google News 3 minutes Read
He touched my private parts Bhojpuri actress allegation against Prithvi Shaw

ക്രിക്കറ്റ് താരം പൃഥ്വി ഷായ്‌ക്കെതിരെ ആരോപണവുമായി സെല്‍ഫി വിവാദത്തില്‍ അറസ്റ്റിലായ യുവതി രംഗത്ത്. പൃഥ്വി ഷായുടെ പരാതി വ്യാജമാണെന്നും താരം തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നുമാണ് യുവതിയുടെ ആരോപണം. താന്‍ സെല്‍ഫിയും പണവും ആവശ്യപ്പെട്ടെന്ന ആരോപണം തെറ്റാണെന്ന് യുവതി പറയുന്നു. വിഡിയോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ പൃഥ്വി ഷായും സംഘവും തന്നെയും സുഹൃത്തിനെയും മര്‍ദിച്ചു. പൃഥ്വി ഷായും സുഹൃത്തും മദ്യലഹരിയിലായിരുന്നു. തന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും യുവതി പരാതിപ്പെടുന്നു. ക്ഷമാപണം നടത്തിയ താരം പിന്നീട് പരാതി നല്‍കുകയായിരുന്നുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു. (He touched my private parts Bhojpuri actress allegation against Prithvi Shaw )

ഈ മാസം 16നാണ് സംഭവം നടന്നത്. സാന്താക്രൂസിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ അത്താഴം കഴിക്കാന്‍ പോയ പൃഥ്വി ഷായെ അജ്ഞാതര്‍ സമീപിച്ച് സെല്‍ഫി ആവശ്യപ്പെടുകയായിരുന്നു. ഷാ രണ്ട് പേര്‍ക്കൊപ്പം സെല്‍ഫിയെടുത്തു. എന്നാല്‍ സംഘത്തിലെ മറ്റുള്ളവര്‍ക്കൊപ്പവും സെല്‍ഫിയെടുക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടു. സുഹൃത്തിനോടൊപ്പം ഭക്ഷണം കഴിക്കാന്‍ വന്നതാണെന്നും ശല്യപ്പെടുത്തരുതെന്നും പറഞ്ഞ് ഷാ ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.

Read Also: ചുവപ്പ് തലയിൽ കെട്ടിയാൽ കമ്മ്യൂണിസ്റ്റാവില്ല, മര്യാദയുണ്ടെങ്കിൽ ആകാശ് പേരിനൊപ്പമുള്ള തില്ലങ്കേരി മാറ്റണം; എം.വി ജയരാജൻ

കൂടുതല്‍ നിര്‍ബന്ധിച്ചപ്പോള്‍ പൃഥ്വിയുടെ സുഹൃത്ത് ഹോട്ടല്‍ മാനേജരെ വിളിച്ച് പരാതി അറയിച്ചു. പിന്നാലെ സംഘത്തോട് ഹോട്ടല്‍ വിടാന്‍ മാനേജര്‍ ആവശ്യപ്പെട്ടു. അത്താഴം കഴിച്ച് ഷായും സുഹൃത്തും ഹോട്ടലിന് പുറത്ത് വരുമ്പോള്‍ ചിലര്‍ ബേസ്‌ബോള്‍ ബാറ്റുകളുമായി ആക്രമണം നടത്തുകയായിരുന്നുവെന്ന് സുഹൃത്ത് ആശിഷ് സുരേന്ദ്ര യാദവ് നല്‍കിയ പരാതിയില്‍ പറയുന്നു.

പൃഥ്വി കാറിലുണ്ടായിരുന്ന സമയത്ത് ഇവര്‍ കാറിന്റെ ചില്ല് തകര്‍ത്തു. ഇവര്‍ കാറിനെ പിന്തുടരുകയും, ജോഗേശ്വരിയിലെ ലോട്ടസ് പെട്രോള്‍ പമ്പിന് സമീപം കാര്‍ തടയുകയും ചെയ്തു. പ്രശ്‌നം പരിഹരിക്കണമെങ്കില്‍ 50,000 രൂപ നല്‍കണമെന്നും അല്ലാത്തപക്ഷം താന്‍ കള്ളക്കേസ് കൊടുക്കുമെന്ന് ഒരു യുവതി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ ഉന്നയിക്കുന്നു. സംഭവത്തില്‍ 8 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Story Highlights: He touched my private parts Bhojpuri actress allegation against Prithvi Shaw

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here