Advertisement

ഒമ്പതാംക്ലാസ്സുകാരിയെ എംഡിഎംഎ കാരിയറാക്കി: സംഭവം ഗുരുതരമെന്ന് മനുഷ്യാവകാശ കമ്മീഷൻ

February 21, 2023
3 minutes Read
Human Rights Commission school girl as MDMA carrier is serious

ഒമ്പതാംക്ലാസ്സ്കാരിയെ മയക്കുമരുന്ന് കാരിയറാക്കി ഉപയോഗിച്ച വിഷയത്തിൽ മനുഷ്യവകാശ കമ്മീഷന്റെ ഇടപെടൽ. വിഷയം ഗൗരവതരമെന്ന് കമ്മീഷൻ അറിയിച്ചു. കൂടുതൽ കുട്ടികൾ ഈ മേഖലയിലേക്ക് വരുന്നത് കൂടുതൽ വിപത്തുകൾ ഉണ്ടാകുമെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ട്വന്റി ഫോർ വാർത്തയിൽ പ്രതികരിക്കവെയാണ് മനുഷ്യാവകാശ കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്. Human Rights Commission school girl as MDMA carrier is serious

പരാതി മനുഷ്യാവകാശ കമ്മീഷന്റെ പോലീസ് വിഭാഗം അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കേസുകളുടെ എണ്ണം കൂടുന്നുണ്ട്. അതിനാൽ, പോലീസുമായും എക്സൈസുമായും ചേർന്ന് ബോധവൽക്കരണ നടപടികൾ ശക്തമാക്കുമെന്നും കമ്മിഷൻ അറിയിച്ചു. ഈ വിഷയത്തിൽ വെട്ടുകാരൻ കൂടുതൽ ശ്രദ്ധിക്കേണ്ടത്. പുറത്തുള്ളവർക്ക് ഇടപെടുന്നതിന് പരിധിയുണ്ടെന്നും കമ്മിഷൻ വ്യക്തമാക്കി.

Read Also: ഒമ്പതാംക്ലാസ്സുകാരിയെ എം.ഡി.എം.എ കാരിയറാക്കിയ സംഭവം; ബാലവകാശ കമ്മിഷൻ കേസെടുക്കും

സംഭവവുമായി ബന്ധപ്പെട്ട് നൽകിയ പരാതി പൊലീസ് അവഗണിച്ചതായി ആരോപിച്ച് വിദ്യാർത്ഥിയുടെ അയൽവാസി രംഗത്തെത്തി. സ്കൂളിലും മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. മെഡിക്കൽ കോളജ് പൊലീസ് വിഷയം അന്വേഷിക്കാൻ തയ്യാറായില്ല. സ്കൂൾ അധികൃതർ പെൺകുട്ടിയെ മൂന്ന് മാസം മാറ്റിനിർത്തി. പെൺകുട്ടിയുടെ ബാഗിൽ നിന്ന് കണ്ടെത്തിയ കഞ്ചാവ് സഹിതമാണ് പരാതി നൽകിയത്. പരാതി നൽകാൻ പെൺകുട്ടിയുടെ ഉമ്മയോടൊപ്പം സ്‌റ്റേഷനിലും സ്കൂളിലും പോയിരുന്നുവെന്നും അയൽവാസി 24 നോട് വ്യക്തമാക്കി.

Story Highlights: Human Rights Commission school girl as MDMA carrier is serious

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top