Advertisement

ആർഎസ്എസ്- ജമാഅത്തെ ഇസ്ലാമി ചർച്ച മുഖ്യമന്ത്രിക്ക് ഭയം; കെ സുരേന്ദ്രൻ

February 21, 2023
3 minutes Read
Bishops statement a setback for Cpim and congress

ജമാഅത്തെ ഇസ്ലാമി – ആർഎസ്എസ് ചർച്ചയിൽ മുഖ്യമന്ത്രിക്ക് ഭയമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. വാസ്തവ വിരുദ്ധമായ കാര്യങ്ങൾ മുഖ്യമന്ത്രി പ്രചരിപ്പിക്കുന്നു. പാവപ്പെട്ട മുസ്ലീംങ്ങളെ വരുതിയിലാക്കാൻ നോക്കുകയാണ്. വർഗീയ പ്രീണനത്തിനായി ഉപയോഗിക്കുന്നത് വഴി വോട്ട് തട്ടാനുള്ള ശ്രമമാണ് നടക്കുന്നത്.(jamaate islami rss meeting cm afraid says k surendran)

മോദി ഭരണത്തിൽ വർഗീയ കലാപങ്ങൾ ഇല്ലാതായി. ഹരിയാനയിൽ കാക്ക കറണ്ട് അടിച്ച് ചത്താലും കുറ്റം ബിജെപിക്കെന്നും സുരേന്ദ്രൻ പറഞ്ഞു. എം വി ഗോവിന്ദൻ്റെ യാത്ര വർഗീയ കലാപം നടപ്പാക്കാനാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമങ്ങൾ നടക്കുന്നുവെന്ന വ്യാജ പ്രചാരണം നടത്തുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചെർത്തു.

Read Also: ചുവപ്പ് തലയിൽ കെട്ടിയാൽ കമ്മ്യൂണിസ്റ്റാവില്ല, മര്യാദയുണ്ടെങ്കിൽ ആകാശ് പേരിനൊപ്പമുള്ള തില്ലങ്കേരി മാറ്റണം; എം.വി ജയരാജൻ

അതേസമയം യുഡിഎഫ് –ജമാ അത്തെ ഇസ്​ലാമി ബന്ധമെന്ന സിപിഐഎം ആരോപണം വിചിത്രമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ധനസെസ് അടക്കമുള്ള വിഷയങ്ങളില്‍ നിന്ന് വഴിതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോപണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.നിലവിലെ വിഷയങ്ങളെ വഴിതിരിച്ച് വിടാനുള്ള ശ്രമം. 42 വർഷമായി മാഅത്തെ ഇസ്‍ലാമി സിപിഐഎമ്മിനൊപ്പമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം കോൺഗ്രസ്, മുസ്‌ലിം ലീഗ് വെൽഫയർ പാർട്ടി ത്രയമാണ് ചർച്ചയ്ക്ക് പിന്നിലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. എന്നാല്‍ അസംബന്ധമാണ് മുഖ്യമന്ത്രി പറയുന്നതെന്നും 42 വര്‍ഷമായി സിപിഐഎം സഹയാത്രികരാണ് ജമാഅത്തെ ഇസ്‍ലാമിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചു.

Story Highlights: jamaate islami rss meeting cm afraid says k surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top