Advertisement

ആർഎസ്എസ്- സിപിഐഎം ചര്‍ച്ചയുടെ ഉള്ളടക്കം മുഖ്യമന്ത്രി പുറത്തുവിടണം; കെ.സുധാകരന്‍

February 21, 2023
Google News 2 minutes Read

ആർഎസ്എസ്- സിപിഐഎം ചര്‍ച്ചയുടെ ഉള്ളടക്കം മുഖ്യമന്ത്രി പുറത്തുവിടണമെന്ന് കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ കാര്‍മികത്വത്തില്‍ നടത്തിയ ആർഎസ്എസ്- സിപിഐഎം ചര്‍ച്ചകളെ തുടർന്നാണ് ബിജെപി- സിപിഐഎം സംഘട്ടനം നിലച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീണ്ടും കൊന്നൊടുക്കിയതും ഈ ചർച്ചക്ക്‌ പിന്നാലെയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് ബിജെപി അമ്പതിലധികം നിയോജക മണ്ഡലങ്ങളില്‍ വോട്ടുമറിച്ചതും അന്നത്തെ ചര്‍ച്ചയുടെ ഫലമെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.

ലാവ്‌ലിന് കേസ് 33 തവണ നീട്ടിവച്ചതും ഇതേ അന്തര്‍ധാര പ്രവര്‍ത്തിക്കുന്നതു കൊണ്ടാണെന്നും കെ സുധാകരന്‍ പറഞ്ഞു. ജമാഅത്ത് ഇസ്ലാമി – ആര്‍.എസ്.എസ് ചര്‍ച്ചയില്‍ യു.ഡി.എഫിനും കോണ്‍ഗ്രസിനും ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിക്കുന്നത് സിപിഐഎം നേരിടുന്ന ആഴമേറിയ പ്രതിസന്ധികളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ്. ആ വെട്ടില്‍ വീഴാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു.

Read Also: ആരാധനാലയങ്ങളില്‍ പോകുന്നത് വര്‍ഗീയതയല്ലെന്ന എ.കെ ആന്റണിയുടെ അഭിപ്രായം കോണ്‍ഗ്രസ് നയം: കെ.സുധാകരന്‍

42 വര്‍ഷത്തിലധികം സിപിഐഎമ്മിന്റെ സഹയാത്രികരായിരുന്ന ജമാഅത്ത് ഇസ്ലാമിയെ സിപിഐഎം ഇപ്പോള്‍ ചണ്ടിപോലെ പുറന്തള്ളിയത് സിപിഐഎമ്മിന്‍റെ രാഷ്ട്രീയ പാരമ്പര്യത്തിന്‍റെ ഭാഗമാണ്. ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്ന് തുറന്നുപറയാന്‍ ചങ്കൂറ്റമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

Story Highlights: K Sudhakaran Criticize RSS-CPIM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here