Advertisement

വൻ പാർശ്വഫലങ്ങൾ; പലതും വിദേശങ്ങളിൽ നിരോധിച്ചവ; കേരളത്തിൽ വിജിലൻസ് പിടിച്ചെടുത്തത് ലക്ഷക്കണക്കിന് രൂപയുടെ അനധികൃത സൗന്ദര്യവർധക വസ്തുക്കൾ

February 21, 2023
Google News 2 minutes Read
operation soundarya seizes harmful face creams

സംസ്ഥാനത്ത് ദിവസവും വിൽക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ അനധികൃത സൗന്ദര്യവർധക വസ്തുക്കളെന്ന് കണ്ടെത്തൽ. ഓപ്പറേഷൻ സൗന്ദര്യയെന്ന പേരിൽ ഡ്രഗ് കൺട്രോൾ ഇൻറലിജൻസ് നടത്തിയ പരിശോധനയിൽ നാല് ലക്ഷത്തിലധികം രൂപയുടെ സൗന്ദര്യവർധക വസ്തുക്കൾ പിടികൂടി. വൻ പാർശ്വഫലങ്ങളുള്ള ക്രീമുകളാണ് പിടിച്ചെടുത്തതെന്നും പരിശോധന കർശനമാക്കുമെന്നും സംസ്ഥാന ഡ്രഗ് കൺട്രോളർ 24നോട് പറഞ്ഞു. ( operation soundarya seizes harmful face creams )

ഡ്രഗ് കൺട്രോൾ ഇന്റലിജന്റ്സ് സംസ്ഥാനത്ത് 53 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 17 ഇടത്തും സൗന്ദര്യവർധക വസ്തുക്കൾ അനധികൃതമായി വിൽക്കുന്നതായാണ് കണ്ടെത്തൽ. ഓപ്പറേഷൻ സൗന്ദര്യയെന്ന പേരിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ നടത്തിയ പരിശോധനയിലാണ് വൻപാർശ്വഫലമുള്ള ഫേസ് ക്രീമുകളുൾപ്പടെ പിടിച്ചെടുത്തത്. ഇതിൽ പലതും യുവതീ,യുവാക്കൾ സ്ഥിരമായി ഉപയോഗിക്കുന്നതാണ്.

ഇന്ത്യയിൽ അംഗീകാരമുള്ള ക്രീമുകൾ പലതും പാർശ്വഫലങ്ങൾ കാരണം വിദേശ രാജ്യങ്ങളിൽ നിരോധിച്ചവയാണെന്ന വസ്തുതയും നിലനിൽക്കുന്നു.
സൗന്ദര്യവർധക വസ്തുക്കൾ തെരഞ്ഞെടുക്കുമ്പോൾ രേഖകൾ പരിശോധിക്കണമെന്നും പരിശോധനകൾ കർശനമാക്കുമെന്നും സംസ്ഥാന ഡ്രഗ് കൺട്രോളർ 24നോട് പറഞ്ഞു.

ബെളുത്തിട്ട് പാറാം എന്നതുപോലുള്ള പരസ്യവാചകങ്ങളിൽ വീണ് മുഖത്ത് എന്തും വാരിത്തേക്കരുതെന്നാണ് ഇത്രയും പറഞ്ഞുവന്നതിൻറെ ചുരുക്കം. സർക്കാർ പരിശോധനകൾ കർശനമാക്കുന്നതിനൊപ്പം പൊതുജനങ്ങൾ സ്വയം അവബോധമുള്ളവരാകുകയും വേണം.

Story Highlights: operation soundarya seizes harmful face creams

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here