രാഹുൽ ഗാന്ധിയുടെ മുൻ മലയാളി അംഗരക്ഷകൻ; ഇന്ന് ഡൽഹിയിൽ നിന്ന് എ.ഐ.സി.സി അംഗം

രാഹുൽ ഗാന്ധിയുടെ മുൻ അംഗ രക്ഷകൻ കോട്ടയം കൂരാപ്പട സ്വദേശി കെ.എം. ബൈജു ഡൽഹിയിൽ നിന്നുള്ള എഐസിസി അംഗം. രാഹുൽ ഗാന്ധിയുടെ മുൻ അംഗ രക്ഷകനായിരുന്ന ബൈജു രാജി വെച്ച ശേഷമാണ് അദ്ദേഹത്തിന്റെ ഓഫീസിന്റെ ചുമതല ഏറ്റെടുക്കുന്നത്. ഗുലാം നബി ആസാദ് രാജി വെക്കുന്ന ഘട്ടത്തിൽ ഉന്നയിച്ച വിമർശനങ്ങളാണ് ബൈജുവിനെ മുൻപ് ജനശ്രദ്ധയിലേക്ക് കൊണ്ട് വന്നത്. രാഹുൽ ഗാന്ധിയുടെ ഓഫീസിലെ രാഷ്ട്രീയം നിയന്ത്രിക്കുന്നത് അംഗരക്ഷകരാണെന്ന് അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു. Rahul Gandhi ex-SPG personnel included in list of AICC delegates
സംഘടനാ പരമായി കോൺഗ്രസ് പാരമ്പര്യമൊന്നും എടുത്ത് പറയാനില്ലാത്ത ബൈജു എഐസിസി അംഗമാക്കിയതിൽ ശക്തമായ വിമർശനങ്ങൾ ഉയരുന്നുണ്ട്. കെ വി തോമസ് അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവർ ഇദ്ദേഹത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
Read Also: വിശ്വനാഥന്റെ മരണം: കുടുംബത്തിന് നീതി ഉറപ്പാക്കണം, മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്
കേരളത്തിൽ നിന്ന് ബൈജുവിനെ എഐസിസി പട്ടികയിൽ ഉൾപെടുത്താൻ ശ്രമം നടന്നിരുന്നങ്കിലും സുധാകരൻ വിഭാഗത്തിന്റെ എതിർപ്പിനെ തുടർന്ന് പിൻവാങ്ങുകയായിരുന്നു. തുടർന്നാണ് ഡൽഹിയിൽ നിന്ന് അവസാന പേരുകാരനായി ബൈജുവിനെ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഡൽഹിയിൽ കോൺഗ്രസിൽ പ്രാദേശിക തലത്തിലടക്കം ധാരാളം മലയാളികൾ പ്രവർത്തിക്കുന്നുണ്ട്. അവരുടെ ഏറ്റവും വലിയ ആവശ്യമായിരുന്നു ഡൽഹി സ്റ്റേറ്റ് കോൺഗ്രസിൽ മലയാളികൾക്ക് പ്രാധിനിത്യം നൽകുക എന്നത്. അവരെ ഞെട്ടിച്ചാണ് ബൈജുവിന് ഈ സ്ഥാനക്കയറ്റം നൽകുന്നത്. ഇത് കോൺഗ്രസിന്റെ സുതാര്യതയെയും പ്രാദേശിക തലത്തിൽ പ്രവർത്തിക്കുന്നവരോടുള്ള സമീപനത്തെയും വിമർശന വിധേയമാക്കുന്നുണ്ട്.
Story Highlights: Rahul Gandhi ex-SPG personnel included in list of AICC delegates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here