തലയിൽ മുണ്ടിട്ട് ജമാത്തെ ഇസ്ലാമി ആർഎസ്എസുമായി അടച്ചിട്ട മുറിയിൽ ചർച്ച നടത്തി; പി എ മുഹമ്മദ് റിയാസ്

തലയിൽ മുണ്ടിട്ട് പോയി ജമാത്തെ ഇസ്ലാമി ആർഎസ്എസുമായി അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിൽ യുഡിഎഫ് നിലാപാട് വ്യക്തമാക്കണം. ലീഗും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നിലപാട് വ്യക്തമാക്കണം. ചർച്ച ഗൗരവത്തിൽ കാണണം.(udf should react on jamaate islami rss meeting -p a muhammad riyas)
ലീഗ് ഒരക്ഷരം മിണ്ടുന്നില്ല. ഇടത് തുടർ ഭരണം അസ്ഥിരപ്പെടുത്താനുള്ള ശ്രമം ഇത്തരം ചർച്ചകൾക്ക് പിന്നിലുണ്ട്. ജനങ്ങൾ മതനിരപേക്ഷ മനസുള്ളവരാണ്. കേരളമാകെ കൂടിക്കാഴ്ചയ്ക്ക് എതിരാണ്. ഈ കൂടിക്കാഴ്ച നല്ല കാര്യത്തിനല്ല എന്നത് വ്യക്തമാണെന്നും റിയാസ് കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യു.ഡി എഫിലെ നിസ്വാർത്ഥമായി പ്രവർത്തിക്കുന്നവരെ വഞ്ചിക്കുന്ന നിലപാടാണ് ഇത്. ഇസ്ലാം മത വിശ്വാസികളുടെ മനസെന്ത് ചിന്തയെന്ത് എന്നതിന്റെ അട്ടിപ്പേറവകാശം ജമാഅത്ത് ഇസ്ലാമിക്ക് ആരും നൽകിയിട്ടില്ലെന്നും റിയാസ് പറഞ്ഞു.
അതേസമയം ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസുമായുളള ചര്‍ച്ച വെല്‍ഫയര്‍ പാര്‍ട്ടി-ലീഗ്-കോണ്‍ഗ്രസ് ത്രയത്തിന്റെ നീക്കത്തിന്റെ ഭാഗമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. എല്ലാ കാലത്തും വര്‍ഗീയ വാദികള്‍ നടത്തികൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരുടെ പിന്തുണയുണ്ട്. കോണ്‍ഗ്രസിന്റെ പിന്തുണയുണ്ട്, ലീഗിന്റേയും എസ്ഡിപിഐയുടേുയും പിന്തുണയുണ്ട്. വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് ഇവർ സ്വീകരിക്കുന്നതെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.
Story Highlights: udf should react on jamaate islami rss meeting -p a muhammad riyas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here