Advertisement

ക്ലാസ് മുറിയിൽ വെച്ച് അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 30 വർഷം കഠിന തടവ്

February 22, 2023
Google News 2 minutes Read
30 years imprisonment for teacher who molested 5th class girl

ക്ലാസ് മുറിയിൽ വെച്ച് അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകന് 30 വർഷം കഠിന തടവും 85000രൂപ പിഴയും ശിക്ഷ. കൊയിലാണ്ടി സ്വദേശി കീഴരിയൂർ നടുവത്തൂർ സ്വദേശി രാധാകൃഷ്ണനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. ( 30 years imprisonment for teacher who molested 5th class girl ).

കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടിത ജഡ്ജ് എസ് ലിഷയാണ് ശിക്ഷ വിധിച്ചത്. 30 വർഷം കഠിനതടവും 85000 രൂപ പിഴയുമാണ് ശിക്ഷ. 16 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്ത കേസിലാണ് അധ്യാപകന് 30 വർഷം കഠിന തടവ് ലഭിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പോക്സോ പബ്ലിക് പ്രോസിക്യൂട്ടർ കെഎസ് ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി അഡ്വ. അമൃതയും ഹാജരായി.

ഗുരുവായൂർ ടെമ്പിൾ പൊലിസ് സ്റ്റേഷൻ ഇൻസ്പെക്ടറായ എം.യു. ബാലകൃഷ്ണൻ രജിസ്റ്റർ ചെയ്ത് ആദ്യ കുറ്റപത്രം നൽകിയ കേസ്സിൽ, ടെമ്പിൾ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായ സി .പ്രേമാനന്ദ കൃഷ്ണനാണ് തുടരന്വേഷണം നടത്തി പ്രതിക്കെതിരെ പൂർണ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിനു പൗലോസും പി.ജി. മുകേഷും പ്രവർത്തിച്ചിരുന്നു.

Story Highlights: 30 years imprisonment for teacher who molested 5th class girl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here