‘സുബി ഒരിക്കലും അവളുടെ പ്രശ്‌നങ്ങൾ മുഖത്ത് കാണിക്കാത്ത വ്യക്തിയായിരുന്നു’; വിതുമ്പി ബീന ആന്റണി

സുബി സുരേഷിനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടി ബീന ആന്റണി ട്വന്റിഫോറിനോട്. സുബി ഒരിക്കലും അവളുടെ പ്രശ്‌നങ്ങൾ മുഖത്ത് കാണിക്കാത്ത വ്യക്തിയായിരുന്നുവെന്നും, എപ്പോഴും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന വ്യക്തിത്വമായിരുന്നുവെന്നും ബീന ആന്റണി പറഞ്ഞു. ( beena antony about subi suresh )
‘ഒരുപാട് സങ്കടം. സുബി ഇങ്ങനൊരു സീരിയസ് അവസ്ഥയിലാണെന്ന് ആരും അറിഞ്ഞില്ല. രാവിലെ ദേവി ഇത് പറഞ്ഞുകൊണ്ട് മെസേജ് അയച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. വിവാഹം കഴിക്കാൻ സമയമായിട്ടില്ല ചേച്ചി എന്നെല്ലാം എപ്പോഴും ചിരിച്ചുകൊണ്ട് പറയുമായിരുന്നു. അവൾ ഒരിക്കൽ പോലും അവളുടെ പ്രശ്‌നങ്ങൾ മുഖത്ത് കാണിച്ചിരുന്നില്ല. തസ്‌നി വിളിച്ചപ്പോൾ ഭയങ്കര കരച്ചിലായിരുന്നു’- വിതുമ്പിക്കൊണ്ട് ബീന ആന്റണി പറഞ്ഞു.
Read Also: ‘അവസാനമായി കാണുന്നത് ഒന്നര വർഷം മുൻപ്’; സുബിയെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് ജയറാം
കരൾസംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു സുബി സുരേഷിന്റെ അന്ത്യം. മലയാളത്തിലെ അറിയപ്പെടുന്ന കോമഡി ആർട്ടിസ്റ്റ് ആയിരുന്നു. കഴിഞ്ഞ മാസം 9ന് സുബി സുരേഷ് ഫ്‌ലവേഴ്‌സ് ഒരു കോടി പരിപാടിയിൽ പങ്കെടുത്തിരുന്നു.
Story Highlights: beena antony about subi suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here