Advertisement

‘സിദ്ദീഖിനെ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങൾ മോശമായി പ്രചരിപ്പിച്ചു, ഏറെ വേദനിപ്പിച്ചു’; ബീന ആന്റണി

September 1, 2024
Google News 3 minutes Read

നടന്‍ സിദ്ദിഖിനെ കെട്ടിപിടിച്ച് ആശ്വസിപ്പിക്കുന്ന നടി ബീന ആന്റണിയുടെ വിഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ ആ വിഡിയോ ട്രോളാകുന്നത് തന്നെ ഏറെ വിഷമിച്ചു എന്നാണ് നടി ഇൻസ്റ്റഗ്രം വിഡിയോയിലൂടെ അറിയിച്ചത്.

സിദ്ദിഖിന്‍റെ രാജിക്ക് പിന്നാലെ ബീന ആന്‍റണി കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നു എന്ന രീതിയിലാണ് വിഡിയോ പ്രചരിച്ചത്. എന്നാല്‍ ആ വിഡിയോ സിദ്ദിഖിന്‍റെ മകൻ സാപ്പി മരിച്ച സമയത്ത് പനിയായി കിടപ്പിലായതിനാല്‍ പോകാന്‍ സാധിച്ചില്ല.

പിന്നീട് സിദ്ദിഖിനെ കണ്ടത് ജനറൽ ബോഡി സമയത്താണ്. അന്ന് പുള്ളിയെ ആശ്വസിപ്പിച്ച വിഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എനിക്ക് സാപ്പിയെ കുഞ്ഞായിരിക്കുമ്പോൾ മുതൽ അറിയുന്നതാണെന്നും ബീനാ ആന്റണി വ്യക്തമാക്കി. മൂന്ന് ദിവസം മുന്നേ പോസ്റ്റ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഈ വിഡിയോയെ കുറിച്ച് കുറേപ്പേർക്ക് അറിയാത്ത കാര്യം പറയാനാണ് വിഡിയോ. ഭര്‍ത്താവിന്‍റെയും തന്‍റെയും കുടുംബ ഗ്രൂപ്പുകളില്‍ അടക്കം വളരെ അധികം ചർച്ച ചെയ്യപ്പെട്ട വിഡിയോയാണിത്. ട്രോളായും ഇത് പ്രചരിക്കുന്നു. എന്റെ സഹോദരിമാരുടെ ഓഫീസിൽ അടക്കം ഈ വിഡിയോ ചർച്ചയായി. അതിനൊരു വ്യക്ത വരുത്തനാണ് വിഡിയോ എന്ന് ബീന തുടക്കത്തില്‍ പറയുന്നു.

സിദ്ദിഖിന്‍റെ മകൻ സാപ്പി മരിച്ച സമയത്ത് പനിയായി കിടപ്പിലായതിനാല്‍ പോകാന്‍ സാധിച്ചില്ല. മരണം അവനവന്റെ ജീവിതത്തിൽ സംഭവിക്കുമ്പോഴെ വിഷമം അറിയാൻ പറ്റു. അല്ലാതെ പുറത്ത് നിന്ന് നോക്കുമ്പോൾ ഭയങ്കര തമാശയായി തോന്നാം. എന്റെ അപ്പച്ചൻ മരിച്ചപ്പോഴും എന്റെ സഹോദരിയുടെ മകൻ മരിച്ചപ്പോഴുമെല്ലാം സിദ്ദിഖ് വിളിച്ച് സമാധാനിപ്പിച്ചിട്ടുണ്ട്. അതൊക്കെ ഒരു സഹോദരി, കുടുംബത്തിലെ അം​ഗം എന്നൊക്കെയുള്ള നിലയിൽ എന്നെ അദ്ദേഹം കാണുന്നത് കൊണ്ടാണ്.

ഇക്കയുടെ പേരിൽ ഇപ്പോൾ ഒരു ആരോപണം വന്നു. ഇക്ക അത് ചെയ്തിട്ടുണ്ടെങ്കിൽ നിയമത്തിന്‍റെ ശിക്ഷ അദ്ദേഹത്തിന് കിട്ടട്ടെ. പക്ഷെ പുള്ളിയുടെ വേ​ദനയിൽ പങ്കുചേർന്ന് സ്വാന്തനിപ്പിച്ചതാണ് നിങ്ങൾ ആ വീഡിയോയിൽ കണ്ടത്. പലരും ആ വിഡിയോ തമാശയാക്കി എടുത്തു. വിരമിക്കുന്ന സിദ്ദിഖിന് നടിമാർ കൊടുക്കുന്ന യാത്രയയപ്പ് എന്നൊക്കെ ക്യാപ്ഷനിട്ട് കണ്ടു. അത് കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നിയെന്നും വിഡിയോയില്‍ ബീന ആന്‍റണി പറയുന്നു.

Story Highlights : Beena Antony viral video with actor siddique

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here