Advertisement

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം നീക്കി; മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് പ്രവേശനനുമതി

1 day ago
Google News 1 minute Read

താമരശ്ശേരി ചുരത്തിൽ മൾട്ടിആക്‌സിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരും. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. ചുരം വ്യൂപോയിന്റിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും.

ഇതു വഴി മൾട്ടിആക്‌സിൽ വാഹനങ്ങൾ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും നിയന്ത്രണ വിധേയമായി ഗതാഗതം അനുവദിക്കുമെന്ന്‌ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. പൊലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കൃത്യമായ സമയം ഇടവിട്ടാണ് കടത്തിവിടുക. മഴ ശക്തമാകുന്ന സാഹചര്യങ്ങളുണ്ടായാൽ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കും. ചുരം വ്യൂപോയിന്റിൽ ഇവിടെ വാഹനം നിർത്തുകയോ ആളുകൾ പുറത്തേക്കിറങ്ങുകയോ ചെയ്യരുതെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Read Also: ‘കടകംപള്ളി സുരേന്ദ്രന് എതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കണം’; ഡിജിപിക്ക് പരാതി നല്‍കി കോണ്‍ഗ്രസ് പ്രാദേശിക നേതാവ്

അഞ്ചു ദിവസം മുമ്പാണ് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ചുരത്തിൽ ഗതാഗതം നിയന്ത്രിച്ചത്. വരും ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നില്ല.

Story Highlights : Restrictions lifted at Thamarassery churam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here