Advertisement

ഹക്കീം ഫൈസി ആദൃശേരി സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

February 22, 2023
Google News 2 minutes Read
hakeem faizy adrisseri resigned as CIC general secretary

സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനം ഹക്കീം ഫൈസി ആദൃശേരി രാജിവച്ചു. സാദിഖലി ശിഹാബ് തങ്ങള്‍ക്ക് രാജി കൊടുത്തയച്ചെന്ന് ഹക്കീം ഫൈസി പ്രതികരിച്ചു. സമസ്തയുടെ അതൃപ്തിക്ക് പിന്നാലെയായിരുന്നു ഹക്കീം ഫൈസിയുടെ രാജി. രാജി നല്‍കിയെന്ന് രാവിലെ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പൂര്‍ണ സമ്മതത്തോടെയല്ല രാജി വയ്ക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.hakeem faizy adrisseri resigned as CIC general secretary

സാദിഖലി ശിഹാബ് തങ്ങള്‍ ഇന്നലെയാണ് രാജി ആവശ്യപ്പെട്ടത്. സമസ്തയിലെ ചിലര്‍ അനവസരത്തില്‍ പ്രശ്‌നം സൃഷ്ടിക്കുകയാണ്. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ സേവനമായാണ് കണ്ടത്. സാദിഖലി ശിഹാബ് തങ്ങള്‍ വലിയ സമ്മര്‍ദത്തില്‍ ആണെന്നും ഹക്കീം ഫൈസി ആദൃശേരി പ്രതികരിച്ചു.

Read Also: കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസുമായി സഹകരിക്കില്ലെന്ന് സമസ്ത; വാഫി, വാഫിയ്യ സംവിധാനങ്ങള്‍ ഏറ്റെടുക്കും

ഹൈക്കീം ഫൈസിക്കൊപ്പം 118 പേരാണ് കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസില്‍ നിന്ന് രാജിവച്ചത്. സമസ്തയുടെ വിലക്ക് മറികടന്ന് സാദിഖലി തങ്ങള്‍ ഹക്കീം ഫൈസിയുമായി കഴിഞ്ഞ ദിവസം വേദി പങ്കിട്ടതില്‍ സമസ്ത അതൃപതി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് രാജി. ഹക്കിം ഫൈസിയെ സമസ്ത നേരത്തെ തന്നെ പുറത്താക്കുകയും ഹക്കീം ഫൈസിയുടെ പ്രവര്‍ത്തങ്ങളെല്ലാം സംഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഹക്കീം ഫൈസിയുമായും സിഐസിയുമായും ലീഗ് ബന്ധം തുടരുന്നതിനിടയിലാണ് സമസ്ത ബന്ധം വിച്ഛേദിക്കുന്ന നിലപാട് സ്വീകരിച്ചത്.

Story Highlights: akeem faizy adrisseri resigned as CIC general secretary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here