Advertisement

കേബിൾ കുരുങ്ങിയുള്ള അപകടങ്ങൾ: നടപടികളുടെ റിപ്പോർട്ട് മാർച്ച് 13 ന് മുമ്പ് ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

February 22, 2023
Google News 2 minutes Read

പൊതു സ്ഥലങ്ങളിൽ കേബിളുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ശക്തമായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും സർക്കാർ ഏർപ്പെടുത്തണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ മാർച്ച് 13 ന് മുമ്പ് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. തദ്ദേശ സ്വയം ഭരണ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദേശം നൽകിയത്.

കേബിൾ കുരുങ്ങിയുള്ള അപകടങ്ങൾ കൊച്ചി നഗരത്തിൽ ആവർത്തിക്കുന്നത് ഗൗരവമായി കാണുന്നതായി ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. ചെമ്പുമുക്ക് പള്ളിക്ക് സമീപം സ്കൂട്ടർ യാത്രികനായ അലൻ ആൽബർട്ട് കേബിൾ കഴുത്തിൽ കുരുങ്ങി മരിച്ച സംഭവത്തിലാണ് 2022 ഒക്ടോബർ 27 ന് കമ്മിഷൻ വിശദമായ ഒരു ഉത്തരവ് സർക്കാരിന് നൽകിയിരുന്നത്.

Read Also: വീണ്ടും കേബിൾ കുരുങ്ങി അപകടം, കൊച്ചിയിൽ അഭിഭാഷകന് പരുക്ക്

കേബിളുകൾ സ്ഥാപിക്കുന്നതിനു മുമ്പ് അതാത് തദ്ദേശസ്ഥാപനങ്ങളുടെയും പൊതുമരാമത്ത് വകുപ്പിന്റെയും പോലീസിന്റെയും അനുമതിയും മേൽനോട്ടവും ഉറപ്പാക്കണമെന്നും പ്രസ്തുത ഉത്തരവിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉത്തരവ് പ്രകാരമുള്ള കാര്യങ്ങൾ ഒന്നും നടന്നിട്ടില്ലെന്ന് മനസ്സിലാക്കുന്നതായി കമ്മിഷൻ വിമർശിച്ചു.

Story Highlights: Human Rights Commission on Dangling Cables in Kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here