വീണ്ടും കേബിൾ കുരുങ്ങി അപകടം, കൊച്ചിയിൽ അഭിഭാഷകന് പരുക്ക്

കൊച്ചിയിൽ വീണ്ടും കേബിൾ കുരുങ്ങി അപകടം.ബൈക്ക് യാത്രികനായ അഡ്വക്കേറ്റ് കുര്യനാണ് അപകടത്തിൽ പരുക്കേറ്റത്. ഇന്ന് രാവിലെ എം ജി റോഡിലായിരുന്നു അപകടം ഉണ്ടായത്. പരുക്കേറ്റ കുര്യനെ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന് കഴുത്തിൽ മുറിവും കാലിന് എല്ല് പൊട്ടലുമുണ്ട്.(again cable accident in kochi lawyer injured)
അതേസമയം കെഎസ്ഈബിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് റോഡരികിലെ കേബിളുകൾ നീക്കം ചെയ്യുമെന്ന് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസ്സോസിയേഷൻ വ്യക്തമാക്കിയിരുന്നു . സംഘടനയ്ക്ക് കീഴിലുള്ള എല്ലാ അംഗങ്ങളോടും അവരുടെ നെറ്റ് വർക്ക് പരിധിക്ക് ഉള്ളിൽ അപകടരമായ രീതിയിലുള്ള കേബിളുകൾ ഉണ്ടോ എന്ന് പരിശോധിക്കാനും അവ ഉടൻ നീക്കം ചെയ്യാനും നിർദേശം നൽകിയെന്ന് സംഘടന അറിയിച്ചു.
Story Highlights: again cable accident in kochi lawyer injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here