Advertisement

ഡല്‍ഹിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി; മിച്ചല്‍ സ്റ്റാര്‍ക് ഐപിഎല്ലില്‍ നിന്ന് പിന്‍മാറി?

8 hours ago
Google News 1 minute Read
Mitchel Starc

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേഓഫ് സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി വിദേശ താരത്തിന്റെ തീരുമാനം. ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക് ഐപിഎല്ലിലെ തുടര്‍ മത്സരങ്ങളില്‍ നിന്ന് പിന്‍മാറിയതായാണ് റിപ്പോര്‍ട്ട്. ടൂര്‍ണമെന്റിന്റെ സമീപകാല ചരിത്രത്തിലില്ലാത്ത വിധം മത്സരങ്ങള്‍ മാറ്റിവെക്കേണ്ടി വന്നതും റീഷെഡ്യൂളിംഗുമാണ് താരത്തിന്റെ പിന്‍മാറ്റത്തിന് കാരണമെന്നാണ് പറയുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലെ അതിര്‍ത്തി സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഐപിഎല്ലിലെ വിദേശതാരങ്ങള്‍ക്കൊപ്പം സ്വന്തം നാട്ടിലേക്ക് മടങ്ങിയ സ്റ്റാര്‍ക് ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കില്ലെന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സ് മാനേജ്‌മെന്റിനെ അറിയിക്കുകയായിരുന്നു.

Story Highlights: Australian paser Mitchell Starc pulls out of IPL 2025

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here