Advertisement

മയക്കുമരുന്നിന്റെ ലഹരിയില്‍ ദുബായി വാട്ടര്‍ കനാലില്‍ ചാടി; യുവാവിന് 5000 ദിര്‍ഹം പിഴ

February 22, 2023
Google News 3 minutes Read
Man jumps into Dubai Water Canal under influence of drugs

ദുബായ് വാട്ടര്‍ കനാലില്‍ ചാടിയ യുവാവിന് 5000 ദിര്‍ഹം പിഴ ചുമത്തി. സ്വദേശി പൗരനായ 34കാരനായ യുവാവാണ് ശിക്ഷിക്കപ്പെട്ടത്. ഇയാള്‍ മയക്കുമരുന്നിന്റെ ലഹരിയിലാണ് വാട്ടര്‍ കനാലില്‍ ചാടിയത്. മറൈന്‍ പട്രോളിംഗ് സംഘം രക്ഷപ്പെടുത്തിയ യുവാവിനെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ലഹരി ഉപയോഗിച്ചിരുന്നതായി തെളിഞ്ഞത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.(Man jumps into Dubai Water Canal under influence of drugs)

ക്രിമിനല്‍ ലബോറട്ടറി റിപ്പോര്‍ട്ട് അനുസരിച്ച് ഫെഡറല്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മയക്കുമരുന്ന് പദാര്‍ത്ഥങ്ങളാണ് പ്രതി ഉപയോഗിച്ചതെന്ന് കണ്ടെത്തി. സൈക്കോട്രോപിക് ലഹരി വസ്തുക്കള്‍ ഇയാള്‍ ഉപയോഗിച്ചെന്ന് പരിശോധനയില്‍ വ്യക്തമായെങ്കിലും പ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചിരുന്നു.

Read Also: സന്ദർശന വിസയിലെത്തിയ മലയാളി സൗദിയില്‍ കുഴഞ്ഞുവീണ് മരിച്ചു

താന്‍ ലഹരി ഉപയോഗിച്ചത് മാനസിക രോഗത്തിന്റെ ഭാഗമായാണെന്ന് യുവാവ് കോടതിയില്‍ വാദിച്ചു. എന്നാല്‍ ഇത് തെളിയിക്കാനാകാതെ വന്നതോടെ കോടതി 5000 ദിര്‍ഹം പിഴ അടയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

Story Highlights: Man jumps into Dubai Water Canal under influence of drugs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here