നല്ല ആത്‌മബന്ധമുള്ള കുട്ടിയായിരുന്നു; സുബിയുടെ ഓർമയിൽ നസീർ സംക്രാന്തി

താനുമായി നല്ല ആത്‌മബന്ധമുള്ള കുട്ടിയായിരുന്നു സുബി സുരേഷ് എന്ന് നടനും മിമിക്രി താരവുമായ നസീർ സംക്രാന്തി. ഡാൻസിലാണ് സുബി തുടങ്ങിയത്. അതിനു ശേഷം മിമിക്രിയിലേക്ക് വന്നു. നല്ല ഒരു ആത്‌മബന്ധമുള്ള കുട്ടിയായിരുന്നു. നല്ല കലാകാരിയായിരുന്നു എന്നും അദ്ദേഹം 24നോട് പറഞ്ഞു.
“ഒരു മാസം മുൻപ് ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. അഞ്ചാറ് ദിവസത്തിനു മുൻപാണ് സുബി ആശുപത്രിയിലാണെന്നറിഞ്ഞത്. ഞാനും സുബിയും തമ്മിലുള്ള പരിചയം എന്നുവച്ചാൽ, ഞങ്ങൾ സ്റ്റേജ് ആർട്ടിസ്റ്റുകളായിരുന്നു. അവൾ ഡാൻസായിരുന്നു അന്നേരം. അതിനു ശേഷം മിമിക്രിയിലേക്ക് വന്നു. ഞങ്ങൾ ഒരുമിച്ച് കോമ്പിനേഷനുണ്ടായിരുന്നു. ഞങ്ങളെക്കുറിച്ച് ന്യൂസ് വരെ ഇറങ്ങി. ഞാൻ സുബിയെ അടിച്ചോണ്ട് പോയെന്നും പറഞ്ഞ്. അത് പരസ്യത്തിനു വേണ്ടി ചാനലിൽ ഇട്ടതാണ്. നല്ല ഒരു ആത്‌മബന്ധമുള്ള കുട്ടിയായിരുന്നു. നല്ല കലാകാരിയായിരുന്നു. വിട്ടുപോയതിൽ ഒരുപാട് സങ്കടം.”- നസീർ സംക്രാന്തി പ്രതികരിച്ചു.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു സുബി സുരേഷിൻ്റെ അന്ത്യം. 41 വയസായിരുന്നു. മലയാളത്തിലെ അറിയപ്പെടുന്ന കോമഡി ആർട്ടിസ്റ്റ് ആയിരുന്നു. കഴിഞ്ഞ മാസം 9ന് സുബി സുരേഷ് ഫ്ലവേഴ്സ് ഒരു കോടി പരിപാടിയിൽ പങ്കെടുത്തിരുന്നു.
Story Highlights: naseer sankranthy subi suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here