സൗദിയുടെ സ്ഥാപക ദിനം ആഘോഷിക്കാനൊരുങ്ങി രാജ്യത്തെ കിഴക്കൻ പ്രവിശ്യ

സൗദി അറേബ്യയുടെ സ്ഥാപക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാനൊരുങ്ങി സൗദിയിലെ കിഴക്കൻ പ്രവിശ്യ. സൗദിയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വിവിധ പരിപാടികളാണ് സൗദി സ്ഥാപക ദിനത്തോട് അനുബന്ധിച്ച് അധികൃതർ ഒരുക്കിയിരിക്കുന്നത്.
സൗദി കൈവരിച്ച നേട്ടങ്ങൾ ഉയർത്തി പിടിച്ചുള്ള വ്യത്യസ്‍തവും വൈവിധ്യവുമാർന്ന വിവിധ പരിപാടികളാണ് സ്ഥാപക ദിനത്തിന്റെ ഭാഗമായി സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ നടക്കും. വിവിധ സ്ഥലങ്ങളിൽ കരിമരുന്ന് പ്രയോഗവും എയർ ഷോയും അരങ്ങേറും. അൽകോബാറിൽ രാവിലെ ഏഴ് മണിക്ക് സ്പോർട്സ് അതോറിറ്റിയുമായി സഹകരിച്ചുള്ള ,മാരത്തോണും ഉണ്ടാകും.
Read Also: സൗദി അറേബ്യയിലെ കഴിഞ്ഞ വർഷത്തെ 73 ശതമാനം തൊഴിൽ തർക്കങ്ങളും പരിഹരിച്ചു
നഗരത്തിനകത്തും ഗ്രാമങ്ങളിലും സൗദിയുടെ ചരിത്രം പറയാനും അറിയാനുമുള്ള സംവാദ വേദികൾ ഒരുങ്ങും. സൗദിയിലെ പ്രധാന റോഡുകളും മാളുകളുമെല്ലാം വൈദ്യുതദീപങ്ങളാലും കൊടിതോരണങ്ങളാലും അലങ്കരിക്കപ്പെട്ടു കഴിഞ്ഞു. രാജ്യത്തിൻറെ ചരിത്രവും സംസ്കാരവും സാമൂഹികവുമായ പൈതൃകം ഉയർത്തിപ്പിടിക്കുന്ന ഒട്ടനവധി പരിപാടികളും കലാപ്രകടനങ്ങളും അരങ്ങേറും.
രാജ്യത്തിന്റെ സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി സൂപ്പർ – ഹൈപ്പർ മാർക്കറ്റുകളും മറ്റ് സ്ഥാപങ്ങളും എയർ ലൈനുകളും ക്ലിനിക്കുകളും റസ്റ്റോറൻറ്റുകളുമെല്ലാം പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
Story Highlights: Eastern Province of Saudi Arabia preparing to celebrate Saudi founding day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here