Advertisement

യുഎസ് വിസാ നടപടിക്രമങ്ങള്‍ എളുപ്പമാക്കും; പ്രഥമ പരിഗണന ഇന്ത്യക്കെന്ന് യുഎസ്

February 22, 2023
Google News 3 minutes Read
US taking urgent steps to reduce visa processing time

ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുഎസ് വിസ ലഭിക്കാറുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. വിസാ നടപടിക്രമങ്ങള്‍ക്കായി ഏറെ നാളുകള്‍ കാത്തിരിക്കേണ്ടത് തിരുത്താനൊരുങ്ങുകയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. യുഎസിലേക്ക് പോകാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍, ജോലിക്കായി പോകുന്നവര്‍, ബിസിനസുകാര്‍, ഫാമിലി വിസ വേണ്ടവര്‍ എന്നിവര്‍ക്കായി വിസാ നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതാണ് പുതിയ മാറ്റം.US taking urgent steps to reduce visa processing time

പുതിയ പ്രഖ്യാപനത്തിന്റെ ഭാഗമായി യുഎസ് വിസാ നടപടിക്രമങ്ങള്‍ക്കുള്ള ആയിരം ദിവസമെന്നത് 580 ദിവസമായി കുറയും. മുന്‍പ് യുഎസ് സന്ദര്‍ശിച്ചവരാണെങ്കില്‍ അവര്‍ക്കുള്ള അഭിമുഖം ഒഴിവാക്കല്‍, യുഎസ് എംബസിയിലും ഇന്ത്യന്‍ കോണ്‍സുലേറ്റിലും ജീവനക്കാരുടെ എണ്ണം കൂട്ടല്‍ തുടങ്ങിയ മാറ്റങ്ങള്‍ വരുത്തിയാകും സമയം കുറയ്ക്കല്‍. യുഎസ് വിസാ നടപടികള്‍ എളുപ്പത്തിലാക്കുന്നതിന് ഇന്ത്യക്കാണ് മുന്‍ഗണനയെന്നും രാജ്യത്തുടനീളം വിസാ പ്രോസസിങില്‍ 36 ശതമാനത്തോളം വര്‍ധനവുണ്ടായിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യയും ഇന്ത്യന്‍ ഡയസ്പോറ സ്റ്റഡീസും സംഘടിപ്പിച്ച മാധ്യമ സംവാദത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ഇന്ത്യക്കാര്‍ക്ക് വിസാ പ്രോസസിങില്‍ മുന്‍ഗണന നല്‍കുന്ന വിവരം ബ്യൂറോ ഓഫ് കോണ്‍സുലര്‍ അഫയേഴ്സിലെ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ജൂലി സ്റ്റഫ്റ്റ് പ്രഖ്യാപിക്കുന്നത്.

Read Also: പുതിയ നികുതി ഇളവ് പ്രവാസികൾക്ക് ബാധകമാകുമോ ?

‘ഞങ്ങളുടെ ഇപ്പോഴത്തെ പ്രഥമ പരിഗണന ഇന്ത്യയാണ്. ഈ അവസ്ഥയില്‍ നിന്ന് കരകയറാന്‍ യുഎസ് പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യയില്‍ കൊവിഡ് പകര്‍ച്ചവ്യാധിക്ക് ശേഷം, ഈ വര്‍ഷം ഇതുവരെ 36 ശതമാനം കൂടുതല്‍ വിസകളാണ് അനുവദിച്ചിട്ടുള്ളത്’. എച്ച്-1, എല്‍-1 ഉള്‍പ്പെടെയുള്ള വിസ പുതുക്കലുകള്‍ക്കായി യുഎസില്‍ തന്നെ വിസ സ്റ്റാമ്പിംഗ് ആരംഭിക്കുമെന്നും സ്റ്റഫ്ട്ട് പ്രഖ്യാപിച്ചു.

Story Highlights: US taking urgent steps to reduce visa processing time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here