Advertisement

പുതിയ നികുതി ഇളവ് പ്രവാസികൾക്ക് ബാധകമാകുമോ ?

February 20, 2023
Google News 3 minutes Read
can NRIs claim rebate under new tax regime

ഫെബ്രുവരി 1നാണ് കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചത്. പുതിയ ബജറ്റിൽ ആദായ നികുതി ഇളവ് 7 ലക്ഷമാക്കിയത് വലിയ കൈയടിയോടെയാണ് സഭ വരവേറ്റത്. പൊതുജനത്തിനും ഏറെ സന്തോഷം നൽകുന്ന പ്രഖ്യാപനമായിരുന്നു ഇത്. എന്നാൽ ഈ ഇളവ് പ്രവാസികൾക്ക് ബാധകമാകുമോ ? ഇല്ല എന്നാണ് ഉത്തരം. ( can NRIs claim rebate under new tax regime )

എൻആർഐ ആയ വ്യക്തികൾക്ക് പുതിയ ടാക്‌സ് ഘടന പ്രകാരമുള്ള 7 ലക്ഷം രൂപവരെയുള്ള നികുതി ഇളവ് ബാധകമാകില്ല. എന്നാൽ ആർഎൻഒആർ ( resident, but not ordinarily resident) വ്യക്തികൾക്ക് പുതിയ ഘടനയുടെ ആനുകൂല്യം ലഭിക്കും.

Read Also: പുതിയതോ പഴയതോ ? ഏത് ടാക്‌സ് ഘടനയാണ് ലാഭം ? എന്താണ് വ്യത്യാസം ?

എല്ലാ വർഷവും എത്ര ദിവസം നിങ്ങൾ ഇന്ത്യയിൽ താമസിച്ചു എന്നതിനനുസരിച്ചാണ് റെസിഡൻഷ്യൽ സ്റ്റേറ്റസ് കണക്ക് കൂട്ടുന്നത്. പ്രതിവർഷം കുറഞ്ഞത് 182 ദിവസമെങ്കിലും ഇന്ത്യയിൽ താമസിച്ചവരെയാണ് റെസിഡന്റ് വ്യക്തികളായി കണക്കാക്കുന്നത്.

Story Highlights: can NRIs claim rebate under new tax regime

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here