ഹക്കീം ഫൈസി ആദൃശേരിക്ക് പിന്തുണ; സമസ്തയ്ക്ക് വിമര്‍ശനവുമായി വാഫി അലുംനി അസോസിയേഷന്‍

സമസ്തയ്ക്ക് വിമര്‍ശനവുമായി വാഫി അലുംനി അസോസിയേഷന്‍. സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച ഹക്കീം ഫൈസി ആദൃശേരി ഉള്‍പ്പെടെയുള്ളവര്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ടാണ് സമസ്തയ്ക്ക് നേരെയുള്ള വിമര്‍ശനം. സുന്നി യുവജന സംഘടനകള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണ്. സാദിഖലി ശിഹാബ് തങ്ങള്‍ സമ്മര്‍ദത്തിലായതോടെ ഹക്കീം ഫൈസിയോട് രാജി ആവശ്യപ്പെടുകയായിരുന്നു. സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നും സമസ്തയെ വെല്ലുവിളിച്ചുകൊണ്ട് വാഫി അലുംനി അസോസിയേഷന്‍ പ്രതികരിച്ചു.Wafi Alumni Association criticizes Samasta
സമസ്തയുടെ അതൃപ്തിക്ക് പിന്നാലെയായിരുന്നു സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും ഹക്കീം ഫൈസിയുടെ രാജി. രാജി നല്‍കിയെന്ന് രാവിലെ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പൂര്‍ണ സമ്മതത്തോടെയല്ല രാജി വയ്ക്കുന്നതെന്നുമായിരുന്നു ഹക്കീം ഫൈസിയുടെ പ്രതികരണം.സമസ്തയിലെ ചിലര്‍ അനവസരത്തില്‍ പ്രശ്നം സൃഷ്ടിക്കുകയാണ്. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ സേവനമായാണ് കണ്ടത്. സാദിഖലി ശിഹാബ് തങ്ങള്‍ വലിയ സമ്മര്‍ദത്തില്‍ ആണെന്നും ഹക്കീം ഫൈസി ആദൃശേരി പ്രതികരിച്ചു.
Read Also: കത്വ ഫണ്ട് പരാതി; മുസ്ലിം ലീഗ് ദേശീയ സമിതി അംഗം സി.കെ സുബൈറിനെ ചോദ്യം ചെയ്ത് ഇ.ഡി
ഹൈക്കീം ഫൈസിക്കൊപ്പം 118 പേരാണ് കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസില്‍ നിന്ന് രാജിവച്ചത്. സമസ്തയുടെ വിലക്ക് മറികടന്ന് സാദിഖലി തങ്ങള്‍ ഹക്കീം ഫൈസിയുമായി കഴിഞ്ഞ ദിവസം വേദി പങ്കിട്ടതില്‍ സമസ്ത അതൃപതി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് രാജി. ഹക്കിം ഫൈസിയെ സമസ്ത നേരത്തെ തന്നെ പുറത്താക്കുകയും ഹക്കീം ഫൈസിയുടെ പ്രവര്‍ത്തങ്ങളെല്ലാം സംഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഹക്കീം ഫൈസിയുമായും സിഐസിയുമായും ലീഗ് ബന്ധം തുടരുന്നതിനിടയിലാണ് സമസ്ത ബന്ധം വിച്ഛേദിക്കുന്ന നിലപാട് സ്വീകരിച്ചത്.
Story Highlights: Wafi Alumni Association criticizes Samasta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here