Advertisement

കത്വ ഫണ്ട് പരാതി; മുസ്ലിം ലീഗ് ദേശീയ സമിതി അംഗം സി.കെ സുബൈറിനെ ചോദ്യം ചെയ്ത് ഇ.ഡി

February 22, 2023
Google News 2 minutes Read
kathua fund scam ed questions ck subair

മുസ്ലിം ലീഗ് ദേശീയ സമിതി അംഗം സി കെ സുബൈറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കത്വ, ഉന്നാവോ കേസുകളിലെ ഇരകൾക്കായി പണം പിരിച്ചതിൽ ക്രമക്കേടുണ്ട് എന്ന ആരോപണത്തിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. കൊച്ചിലെ ഇ.ഡി ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്യാനെത്തിയത്.

കേസിൽ നേരത്തേയും സി കെ സുബൈറിനെ ചോദ്യം ചെയ്തിരുന്നു. യൂത്ത് ലീഗിൽ നിന്നും പുറത്തുപോയ യൂസഫ് പടനിലമാണ് അദ്ദേഹത്തിന് എതിരെ ആരോപണം ഉന്നയിച്ചത്. വരുമാന മാർഗ്ഗവും ഇപ്പോഴത്തെ ആസ്തിയും മറ്റ് സാമ്പത്തിക വിവരങ്ങളുമാണ് ഇഡി ചോദിച്ചറിഞ്ഞത്.

Read Also: മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷം; പതാകദിനാചരണവും സമ്മേളനവും സംഘടിപ്പിച്ചു

അതേസമയം, ആരോപണത്തിൽ കഴമ്പില്ലെന്ന് സുബൈർ മാധ്യമങ്ങളോട് നേരത്തേ തന്നെ പ്രതികരിച്ചിരുന്നു. കത്വാ, ഉന്നാവ് സംഭവങ്ങളിലെ ഇരകളുടെ കുടുംബങ്ങളെ സഹായിക്കാനും നിയമപോരാട്ടം നടത്തുന്നതിനും വേണ്ടി യൂത്ത് ലീഗ് സമാഹരിച്ച പണം സംബന്ധിച്ചാണ് ആരോപണം ഉയർന്നിട്ടുള്ളത്.

Story Highlights: kathua fund scam ed questions ck subair

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here