മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷം; പതാകദിനാചരണവും സമ്മേളനവും സംഘടിപ്പിച്ചു
January 25, 2023
1 minute Read

മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സൗദി കെഎംസിസി കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റി പതാക ദിനാചാരണവും ‘ ശാക്തീകരണത്തിന്റെ ഏഴര പതിറ്റാണ്ട് ‘ പ്രമേയ വിശദീകരണ സമ്മേളനവും സംഘടിപ്പിച്ചു. ഖത്തീഫ് സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴിലെ ഉമ്മുക്ക് സാഹിക്ക് ഏരിയയില് നടന്ന പ്രവിശ്യാ തല പതാക ദിനാചാരണ കെ. എം. സി. സി പ്രസിഡണ്ട് മുഹമ്മദ് കുട്ടി കോഡൂര്‍ ഉദ്ഘാടനം ചെയ്തു.
സൗദി കെ എം സി. സി ദേശീയ ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള സല്യൂട്ട് സ്വീകരിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വ്യത്യസ്ത പരിപാടികളാണ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Story Highlights: muslim league platinum jubilee celebration saudi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement