Advertisement

ഒറ്റപ്പാലത്തെ ഏയ്ഡഡ് സ്കൂളിൽ നിന്ന്‌ 4 ആൺകുട്ടികളെ കാണാതായി; കുട്ടികൾ ട്രെയിൻ കയറുന്നത് കണ്ടെന്ന് യാത്രക്കാർ

February 23, 2023
Google News 2 minutes Read
missing boys from ottapalam aided school found

ഒറ്റപ്പാലത്തെ ഏയ്ഡഡ് സ്കൂളിൽ നിന്ന്‌ 4 ആൺകുട്ടികളെ കാണാതായി. വീട്ടിൽ നിന്ന് സ്കൂളിലേക്കെന്ന് പറഞ്ഞാണ് ഇവർ ഇറങ്ങിയതെന്ന് വീട്ടുകാർ പറയുന്നു. തിരികെ വീട്ടിൽ എത്താത്തതിനെ തുടർന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് വിവരം അറിയുന്നത്. ഒറ്റപ്പാലം റെയിൽവേ സ്റേഷനിൽ നിന്ന് കുട്ടികൾ ട്രെയിൻ കയറുന്നത് കണ്ടതായി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്ന യാത്രക്കാർ പറയുന്നു. ( 4 boys missing from Ottapalam Aided School ).

Read Also: മൂന്നാറിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിനോദ സഞ്ചാരിയെ കാണാതായി

ഒറ്റപ്പാലം റെയിൽവേ സ്റേഷനിൽ നിന്ന് വാളയാറിലേക്കാണ് ഇവർ ടിക്കറ്റ് എടുത്തിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കുട്ടികളെപ്പറ്റി അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒറ്റപ്പാലം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Story Highlights: 4 boys missing from Ottapalam Aided School

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here