Advertisement

വിദ്യാർത്ഥികളുമായി പോയ ഓട്ടോയും ബസും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം; 6 പേർക്ക് പരുക്ക്

February 23, 2023
Google News 2 minutes Read
accident in Kannur Auto driver died

ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. കണ്ണൂർ ഉളിക്കൽ മാട്ടറയിലാണ് സംഭവം. വിദ്യാർത്ഥികളുമായി പോയ ഓട്ടോയാണ് ബസ്സുമായി കൂട്ടിയിടിച്ചത്. ഓട്ടോ ഡ്രൈവർ തോമസ് വർഗീസ് (49) ആണ് മരിച്ചത്. ( accident in Kannur Auto driver died ).

Read Also: കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തില്‍പ്പെട്ട് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

അപകടത്തിൽ 6 പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ അഞ്ച് പേരും വിദ്യാർത്ഥികളാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോ​ഗ്യനിലയെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Story Highlights: accident in Kannur Auto driver died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here