കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തില്‍പ്പെട്ട് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

തൃശൂര്‍ വിളയനാട് റോഡ് നിര്‍മാണ കമ്പനിയുടെ കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തില്‍പ്പെട്ട് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ബീഹാര്‍ വെസ്റ്റ് ചമ്പാരന്‍ സ്വദേശി വര്‍മാനന്ദ് കുമാറാണ് (19) മരിച്ചത്. കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തിനകത്ത് ജോലി ചെയ്യുന്നതിനിടെ സ്വിച്ച് ഓണ്‍ ആക്കിയതാണ് അപകട കാരണം.(bihar native died in concrete mixing machine)
സൈറണ്‍ മുഴക്കാതെയാണ് മറ്റൊരു തൊഴിലാളി സ്വിച്ച് ഓണ്‍ ചെയ്തത്. മെഷീന്‍ ഓണാക്കിയ യുപി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂര്‍ക്കഞ്ചേരി-കൊടുങ്ങല്ലൂര്‍ പാതയുടെ നിര്‍മാണം നടക്കുന്നതിനിടെയാണ് സംഭവം.
Story Highlights: bihar native died in concrete mixing machine
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here