അക്ഷയ് കുമാർ ഇനി സെൽഫി ഖിലാഡി; മൂന്ന് മിനുട്ടിൽ 184 സെൽഫികളെടുത്ത് ഗിന്നസ് റെക്കോർഡിൽ
മൂന്ന് മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ സെൽഫികൾ ക്ലിക്കു ചെയ്‌തതിന്റെ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ബോളിവുഡ് താരം അക്ഷയ് കുമാർ. മൂന്ന് മിനിറ്റിനുള്ളിൽ 184 സെൽഫികൾ ക്ലിക്കു ചെയ്‌താണ് താരം റെക്കോർഡ് തകർത്തത്. മൂന്ന് മിനിറ്റിനുള്ളിൽ 168 സെൽഫികൾ ക്ലിക്കു ചെയ്തതിന് കപ്പൽ ജീവനക്കാരനായ അമേരിക്കൻ വംശജൻ ജെയിംസ് സ്മിത്തിന്റെ പേരിലായിരുന്നു മുൻപ് ഈ ലോക റെക്കോർഡ്. 2018 ജനുവരി 22 ന് ഈ റെക്കോർഡ് അദ്ദേഹം നേടിയത്. അതിന് മുൻപ് ഈ റെക്കോർഡ് കൈവശം വെച്ചിരുന്നത് 105 സെൽഫികളുമായി ഹോളിവുഡിലെ ജനപ്രിയ നടനായ ഡ്വെയ്ൻ ജോൺസൺ ആയിരുന്നു. Akshay Kumar smashes world record
വേൾഡ് റെക്കോർഡ് തകർത്തതിലും അത് ആരാധകരുമായി പങ്കിടുന്നതിലും താൻ സന്തോഷവാണെന്ന് അക്ഷയ് കുമാർ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി. ആരാധകരുടെ നിരുപാധികമായ സ്നേഹവും പിന്തുണയും കൊണ്ടാണ് ഞാൻ ഇത് വരെ നേടിയതിന്റെ പിന്നിലെന്നും വേൾഡ് റെക്കോർഡ് ഭേദിച്ച ശേഷമുള്ള പോസ്റ്റിൽ അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.
ഉടൻ പുറത്തിറങ്ങുന്ന ‘സെൽഫി’ എന്ന സിനിമയുടെ പ്രൊമോഷനുകൾക്കിടയിൽ മുംബൈയിൽ വെച്ചാണ് ഈ നേട്ടം താരം കരസ്ഥമാക്കിയത്. 2019 ൽ പുറത്തിറങ്ങിയ, പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ‘ഡ്രൈവിംഗ് ലൈസൻസ്’ ന്റെ ഔദ്യോഗിക ഹിന്ദി റീമേക്കാണ് അക്ഷയ് കുമാറിന്റെ ‘സെൽഫി’ എന്ന ചിത്രം.
Story Highlights: Akshay Kumar smashes world record
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here