Advertisement

മാക്സ്‌വലും മാർഷും തിരികെയെത്തി; ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

February 23, 2023
Google News 5 minutes Read
australia team india odi

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ഓൾറൗണ്ടർമാരായ ഗ്ലെൻ മാക്സ്‌വലും മിച്ചൽ മാർഷും പരുക്കിൽ നിന്ന് മുക്തരായി ടീമിൽ തിരികെയെത്തി. 16 അംഗ ടീമിനെ പാറ്റ് കമ്മിൻസ് തന്നെ നയിക്കും. പരുക്കേറ്റ് പുറത്തായിരുന്ന പേസർ ഝൈ റിച്ചാർഡ്സണും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. മാർച്ച് 17നാണ് ഏകദിന പരമ്പര ആരംഭിക്കുക. (australia team india odi)

മാക്‌വലിനും മാർഷിനും കഴിഞ്ഞ ബിഗ് ബാഷ് ലീഗ് നഷ്ടമായിരുന്നു. ടി-20 ലോകകപ്പിനു പിന്നാലെ നടന്ന ഒരു പാർട്ടിയിൽ വച്ചാണ് മാക്സ്‌വലിനു പരുക്കേറ്റത്. തുടർന്ന് താരത്തിന് സർജറി നടത്തിയിരുന്നു. പരുക്കേറ്റ് ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിൽ നിന്ന് പുറത്തായ പേസർ ജോഷ് ഹേസൽവുഡിനെ ടീമിൽ പരിഗണിച്ചില്ല. ആഭ്യന്തര മത്സരം കളിക്കാൻ ബോർഡർ – ഗവാസ്കർ ട്രോഫി സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്ത ആഷ്ടൻ ആഗർ, പരുക്കേറ്റ് അവസാന രണ്ട് മത്സരങ്ങളിൽ നിന്ന് പുറത്തായ ഡേവിഡ് വാർണർ എന്നിവരൊക്കെ ടീമിൽ ഇടം പിടിച്ചു.

Read Also: വനിതാ ടി-20 ലോകകപ്പ്: ഇന്ത്യയുടെ സെമി എതിരാളികൾ ഓസ്ട്രേലിയ തന്നെ

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം മുംബൈയിലാണ്. 19ന് വിശാഖപട്ടണം, 22ന് ചെന്നൈ എന്നിവിടങ്ങളിലും ടീമുകൾ ഏറ്റുമുട്ടും.

ഓസ്ട്രേലിയ ടീം:

Pat Cummins, David Warner, Travis Head, Marnus Labuschagne, Steve Smith, Glenn Maxwell, Mitchell Marsh, Alex Carey, Josh Inglis, Marcus Stoinis, Mitchell Starc, Jhye Richardson, Adam Zampa, Cameron Green, Ashton Agar, Sean Abbott

Story Highlights: australia team india odi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here