Advertisement

റായ്പൂരിലെ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് തടസമുണ്ടാക്കാൻ കേന്ദ്രസർക്കാർ ഇഡിയെ ഉപയോഗിക്കുന്നു; കോൺ​ഗ്രസ്

February 23, 2023
Google News 2 minutes Read
Congress plenary session to be held in Raipur

കോൺഗ്രസ് പ്ലീനറി സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ റായ്പൂരിൽ അവസാനഘട്ടത്തിൽ പുരോഗമിക്കുന്നു. റായ്പൂർ പ്ലീനറി സമ്മേളനത്തിന് വിഘാതങ്ങൾ ഉണ്ടാക്കാൻ കേന്ദ്രസർക്കാർ ഇഡിയെ ഉപയോഗിക്കുകയാണെന്ന് എ സി സി ട്രഷറർ പവൻകുമാർ ബെൻസാൽ 24 നോട് പറഞ്ഞു.

മതേതര മുന്നണി രാജ്യത്ത് ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ആയിരിക്കും കേരളഘടകം സമ്മേളനത്തിന്റെ ശ്രദ്ധ ക്ഷണിക്കുക എന്ന് കെ സുധാകരൻ വ്യക്തമാക്കി. പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാനുള്ള കേരള സംഘവും ഇന്ന് റായ് പുയൂരിലെത്തി. കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവിന് റായിപ്പൂർ പ്ലിനറി സമ്മേളനം കാരണമാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

Read Also: ഉദ്ഘാടന വിവാദം; കെ.സി വേണുഗോപാലിനെ അവഗണിച്ചതിൽ പ്രതിഷേധിച്ച് പ്രതീകാത്മക ഉദ്ഘാടനവുമായി കോൺ​ഗ്രസ്

സ്വാതന്ത്ര്യസമരകാലത്തെ ധീരരക്ത സാക്ഷി വീർ നാരായൺ സിംഗിന്റെ പേരിലുള്ള സമ്മേളന നഗരിയിൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ പുരോഗമിക്കുകയാണ്. നാളെ നടക്കുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗം പ്രവർത്തകസമിതിയിലേക്ക് തിരഞ്ഞെടുപ്പോ സമവായമോ എന്ന കാര്യത്തിൽ ധാരണ രൂപപ്പെടുത്തും.

Story Highlights: Congress plenary session to be held in Raipur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here