കൂടുതല്‍ പഠിക്കണം, സംശയം തീര്‍ന്നിട്ടില്ല; ബില്ലുകള്‍ ഒപ്പിടുന്നതില്‍ ഉറപ്പ് നല്‍കാതെ ഗവര്‍ണര്‍

രാജ്ഭവനില്‍ തന്നെ കാണാനെത്തിയ മന്ത്രിമാര്‍ക്ക് ബില്ലുകള്‍ ഒപ്പിടുന്നതില്‍ ഉറപ്പ് നല്‍കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വിവാദ ബില്ലുകള്‍ കൂടുതല്‍ പഠിക്കണം. സംശയങ്ങള്‍ തീര്‍ന്നിട്ടില്ല. നിലപാട് അറിയിക്കാമെന്നും മന്ത്രിമാരോട് ആരിഫ് മുഹമ്മദ് ഖാന് അറിയിച്ചു.(governor did not guarantee to sign controversy bills)
വിവാദ ബില്ലുകളില്‍ മന്ത്രിമാരോട് മാരത്തണ്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയായിരുന്നു ഗവര്‍ണര്‍. കാലാനുസൃതമായ മാറ്റങ്ങളാണ് ഭേദഗതി ആയി കൊണ്ട് വന്നതെന്നും ഭരണഘടനാ മൂല്യങ്ങള്‍ പാലിച്ചാണ് ബില്ലുകള്‍ പാസാക്കിയത് എന്നും മന്ത്രിമാര്‍ മറുപടി നല്കി. ഇതോടെ യൂണിവേഴ്സിറ്റി ഭേദഗതി-ലോകായുക്ത ബില്ലുകളില്‍ എതിര്‍പ്പ് തുടരുകയാണ്.
അതേസമയം മന്ത്രിമാരെ അയച്ച് വിശദീകരണം നല്‍കിയതിനെ വിമര്‍ശിച്ച ഗവര്‍ണര്‍ മുഖ്യമന്ത്രിയെയും കുറ്റപ്പെടുത്തി. ഭരണപരമായ കാര്യങ്ങള്‍ വിശദീകരിക്കുക മുഖ്യമന്ത്രിയുടെ ഭരണഘടന ബാധ്യതയാണ്. എന്നാല്‍ ഇതുവരെ മുഖ്യമന്ത്രി അത്തരം വിശദീകരണം നല്‍കിയിട്ടില്ലെന്നായിരുന്നു വിമര്‍ശനം. സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനയോടും നിയമ വ്യവസ്ഥയോടും കൂറ് പുലര്‍ത്താനാണ്. അത് നടപ്പാക്കുന്നു എന്ന് ഉറപ്പു വരുത്താന്‍ താന്‍ സദാ ജാഗരൂകനാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
Story Highlights: governor did not guarantee to sign controversy bills
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here