എല്ലാ ദിവസവും ഞങ്ങളുടെ കുട്ടികൾ തല്ലുകൊള്ളുകയാണ്, മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം തുടരും; കെ സുധാകരൻ

കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് നാളെ റായ്‌പൂരിൽ തുടക്കമാകും. പ്രവർത്തക സമിതിയിലേക്ക് തെരെഞ്ഞെടുപ്പ് വേണോ എന്ന് സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനിക്കും. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് പ്രതിനിധി സംഘം റായ്‌പൂരിലെത്തി. പ്ലീനറി സമ്മേളനത്തിനുള്ള എല്ലാ പ്രതിനിധികളെയും ഇതിനകം നിശ്ചയിച്ചിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ട്വന്റിഫോറിനോട് പറഞ്ഞു.(k sudhakaran against pinarayi government)
ഇന്ത്യ രാജ്യത്തിൽ തിരിച്ചുവരവിനായുള്ള ഗൗരവമേറിയ ചർച്ചകൾ പ്ലീനറി സെഷനിൽ നടക്കും. പ്രതിപക്ഷത്തെ ഒന്നിപ്പുക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നും കെ സുധാകരൻ പറഞ്ഞു. ഏകാധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിന് തുടക്കം കുറിക്കാൻ സമ്മേളനത്തിന് കഴിയും. വളരെ പ്രതീക്ഷയോടെയാണ് സമ്മേളനത്തിന് എത്തിയത് അത് ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
ജനാധിപത്യ മതേതര ശക്തികളുടെ ഏകികരണത്തിന് വേണ്ടിയുള്ള സമീപനവും കേരളത്തിലെ പ്രതിനിധികൾ സ്വീകരിക്കുക. നോമിനേഷൻ പൂർത്തിയായി. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം തുടരും. എല്ലാ ദിവസവും ഞങ്ങളുടെ കുട്ടികൾ തല്ലുകൊള്ളുകയാണ്. ഇങ്ങനെയുള്ള ഗവൺമെന്റ് ചരിത്രത്തിൽ ആദ്യമാണ്. മുഖ്യമന്ത്രിക്കെതിരായി കൂടുതൽ സമരങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: k sudhakaran against pinarayi government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here