Advertisement

“ഓർഡർ ചെയ്ത പുസ്തകത്തിന് പകരം മറ്റൊന്ന്, ഒപ്പം ഈ ക്ഷമാപണ കുറിപ്പും”; വൈറലായൊരു പോസ്റ്റ്

February 23, 2023
Google News 4 minutes Read

ഇപ്പോൾ മിക്കവരും ഓൺലൈൻ ഷോപ്പിങ്ങിനാണ് മുൻഗണന കൊടുക്കുന്നത്. നമുക്ക് വേണ്ട ഏത് സാധനങ്ങളും ഓൺലൈനിൽ വളരെ പെട്ടെന്ന് തന്നെ സ്വന്തമാക്കാൻ സാധിക്കും. ഏറെ എളുപ്പമാണെങ്കിലും ഇതിലും നിരവധി പരാതികൾ നമ്മൾ കേൾക്കാറുണ്ട്. ഗുണമേന്മ ഇല്ലാത്ത സാധനങ്ങൾ ലഭിച്ചെന്നും ഓർഡർ ചെയ്ത സാധനത്തിന് പകരം മറ്റൊന്ന് ലഭിച്ചെന്നും തുടങ്ങി നിരവധി. ഐഫോണിന് പകരം ഇഷ്ടിക ലഭിച്ചു. തിരിച്ചു നൽകിയ സാധനത്തിന് പകരം തുക ലഭിച്ചില്ല ഇതെല്ലാം അതിൽ ഉൾപ്പെടുന്നു.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് ഒരു ക്ഷമാപണകുറിപ്പാണ്. ഓർഡർ ചെയ്ത പുസ്തകത്തിന്റെ മതിയായ സ്റ്റോക്ക് ഇല്ലാത്തതിനാൽ പകരം മറ്റൊരു പുസ്തകം ലഭിച്ച ഒരു വ്യക്തിയെക്കുറിച്ചാണ് ഈ കഥ. കാശിഷ് ​​എന്നയാളാണ് ട്വിറ്ററിൽ പോസ്റ്റ് ഷെയർ ചെയ്തത്. തനിക്ക് ലഭിച്ച പുസ്തകത്തിന്റെ ഫോട്ടോയും അദ്ദേഹം ഇതിനോടൊപ്പം ചേർക്കുന്നു. തെറ്റായ ഓർഡറിനൊപ്പം, വിൽപ്പനക്കാരന്റെ ക്ഷമാപണ കുറിപ്പും ഉണ്ടായിരുന്നു. “പ്രിയ ഉപഭോക്താവേ, ഈ ഓർഡറിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു,” എന്നാണ് കത്തിന്റെ ആദ്യവരി.

“താങ്കൾ ഓർഡർ ചെയ്ത ബുക്കിന്റെ സ്റ്റോക്ക് ഞങ്ങളുടെ കൈയിലുണ്ട്. പക്ഷേ ആ ബുക്ക് ഡാമേജ് ആയിട്ടുണ്ട്. അതിന് പകരം മറ്റൊരു പുസ്തകം ഞങ്ങൾ നിങ്ങൾക്ക് അയച്ചുതരാം. നെഗറ്റീവ് ഫീഡ്ബാക്ക് നൽകരുത്. ഈ ഓർഡർ താങ്കൾ ക്യാൻസൽ ചെയ്യണം.” എന്നാണ് കുറിപ്പിൽ പറയുന്നത്.

“ഞാൻ ആമസോണിൽ നിന്ന് ഒരു പുസ്തകം ഓർഡർ ചെയ്തിരുന്നു. പക്ഷേ അവർ എനിക്ക് പകരം ‘ലുക്കിങ് ഫോർ എ ലഡു’ എന്ന പുസ്തകമാണ് നൽകിയത്. ഒപ്പം ഈ ക്ഷമാപണ കുറിപ്പും.” കാശിഷ് കുറിച്ചു. വളരെ പെട്ടെന്നാണ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. രസകരവും ഹൃദ്യവുമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here