വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടെന്ന പരാതി; കാസര്‍ഗോഡ് ഗവ.കോളജ് പ്രിന്‍സിപ്പലിനെ മാറ്റാന്‍ ഉത്തരവ്

കാസര്‍ഗോഡ് ഗവ.കോളജ് പ്രിന്‍സിപ്പല്‍ എം രമയെ ചുമതലകളില്‍ നിന്ന് നീക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം. കുടിവെള്ള പ്രശ്‌നം ഉന്നയിച്ച വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ ചേംബറില്‍ പൂട്ടിയിട്ടെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.(Order to transfer Kasargod Govt College Principal M rama)
വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഗവ.കോളജ് താത്ക്കാലികമായി അടച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിരിക്കെയാണ് പ്രിന്‍സിപ്പലിനെ മാറ്റാനുള്ള നീക്കം.
കുടിവെള്ള പ്രശ്‌നം സംസാരിക്കാനെത്തിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ പൂട്ടിയിട്ടെന്നാണ് പരാതി. കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളജിലെ പ്രിന്‍സിപ്പല്‍ എം രമയ്‌ക്കെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തെത്തിയത്. കുടിവെള്ള പ്രശ്‌നം ചര്‍ച്ച ചെയ്യാനെത്തിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ പൂട്ടിയിട്ടെന്നും വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. പ്രിന്‍സിപ്പലിന്റെ മുറിയില്‍ വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.
Read Also: വിദ്യാര്‍ത്ഥിയെ കൊണ്ട് കാലുപിടിപ്പിച്ചു; പ്രിന്‍സിപ്പലിനെതിരെ പരാതിയുമായി എംഎസ്എഫ്; ആരോപണം നിഷേധിച്ച് ഡോ.എം രമ
കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ കൊണ്ട് കാലുപിടിപ്പിച്ചെന്ന ആരോപണം നേരത്തെ നേരിട്ടയാളാണ് പ്രിന്‍സിപ്പല്‍ എം രമ. പരാതി ഉന്നയിച്ച വിദ്യാര്‍ത്ഥി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു.
Story Highlights: Order to transfer Kasargod Govt College Principal M rama
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here