സൗദി സ്ഥാപക ദിനം: ചരിത്രവും പൈതൃകവും ആഘോഷമാക്കി രാജ്യം

ചരിത്രവും പൈതൃകവും വിളിച്ചോതി സൗദി അറേബ്യയുടെ സ്ഥാപക ദിനാചരണം തുടരുന്നു. രാജ്യത്തിൻറെ ചരിത്രത്തിലാദ്യമായി പൊതുനിരത്തിൽ വനിതാ സൈനികരുടെ മാർച്ച് നടന്നു. റിയാദിൽ ഫുട്‌ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോ പരമ്പരാഗത നൃത്തമായ ‘അർദ’ക്കൊപ്പം ചുവടുവെച്ചു. Saudi Arabia celebrates foundation day
മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് രാജ്യം സ്ഥാപിതമായതിന്റെ സന്തോഷവും അഭിമാനവുമാണ് സ്ഥാപക ദിന വാർഷികമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് പറഞ്ഞു. വെല്ലുവിളികളും പ്രതിസന്ധികളും തരണം ചെയ്താണ് രാജ്യം ഇന്നുകാണുന്ന അഭിവൃദ്ധിയിലേക്ക് കുതിച്ചത്. രാജ്യത്തിന്റെയും ജനങ്ങളുടെയും ആഴത്തിലുളള ഐക്യവും സ്ഥിരതയുമാണ് സ്ഥാപക ദിനം പങ്കുവെക്കുന്നതെന്നും രാജാവ് ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.
نستذكر في المملكة العربية السعودية بكل اعتزاز ذكرى يوم التأسيس، الذي يعبر عن نحو ثلاثة قرون من قيام كيان هذه الدولة المباركة عام 1727م- 1139هـ عاصرنا خلالها مختلف التحديات وتجاوزنا فيها جميع الأزمات، وكان التلاحم والاستقرار هو الأساس الذي يجسد عراقة هذا الوطن أرضاً وإنساناً.
— سلمان بن عبدالعزيز (@KingSalman) February 22, 2023
സ്ഥാപക ദിന ആഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്ത് വനിതാ സൈനികരുടെ മാർച്ച് കൗതുക കാഴ്ചയാണ് സമ്മാനിച്ചത്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് വനിതാ സൈനികർ പൊതു നിരത്തിൽ മാർച്ച് ചെയ്യുന്നത്. ഫുട്‌ബോൾ ക്ലബായ അൽ നസറിൽ ക്രിസ്റ്റിയാനോ റൊണാൾഡോ ഉൾപ്പെടെയുളള താരങ്ങൾ പങ്കെടുത്ത വിപുലമായ ആഘോഷ പരിപാടികൾ നടന്നു. അറബ് വസ്ത്രം അണിഞ്ഞും പരമ്പരാഗത നൃത്തമായ അർദക്ക് ചുവടുവെച്ചും റൊണാൾഡോയും ആഘോഷങ്ങളിൽ പങ്കെടുത്തു.
Read Also: വാളെടുത്ത് റൊണാൾഡോ; സൗദി അറേബ്യയുടെ സ്ഥാപക ദിനത്തിൽ പങ്കെടുത്ത് സൂപ്പർ താരം
നാല് ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളാണ് രാജ്യമെങ്ങും നടക്കുന്നത്. സൗദിയുടെ പുരതന തലസ്ഥാനം ദിർഇയ്യയിൽ ഇതിഹാസ ചരിത്ര സംഗീത് വരുന്ന് ഒരുക്കിയിട്ടുണ്ട്. സാംസ്‌കാരിക മന്ത്രാലയം നൂറാ യൂനിവേഴ്‌സിറ്റി റെഡ് ഹാളിൽ സൗദിയുടെ ചരിത്രം വിളബരം ചെയ്യുന്ന സംഗീത വിരുന്ന് നാലു ദിവസങ്ങളിൽ തുടരും. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളും മലയാളി കൂട്ടായ്മകളും നിരവധി പരിപാടികളാണ് ആഘോഷങ്ങളുടെഭാഗമായി ഒരുക്കിയിട്ടുളളത്.
Story Highlights: Saudi Arabia celebrates foundation day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here