Advertisement

വാളെടുത്ത് റൊണാൾഡോ; സൗദി അറേബ്യയുടെ സ്ഥാപക ദിനത്തിൽ പങ്കെടുത്ത് സൂപ്പർ താരം

February 23, 2023
Google News 2 minutes Read
Cristiano Ronaldo joins Saudi Founding Day celebrations

സൗദി അറേബ്യയുടെ സ്ഥാപക ദിനത്തിൽ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് ആഘോഷത്തിൽ പങ്കുകൊണ്ട്‌ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ. അൽ നാസർ ക്ലബ്ബിലെ സഹതാരങ്ങൾക്കൊപ്പമാണ് റൊണാൾഡോ ബുധനാഴ്ച നടന്ന ആഘോഷത്തിൽ പങ്കാളിയായത്. അൽ നാസറിന്റെ ഹോം മൈതാനമായ മിസ്സൂൽ പാർക്കിൽ വെച്ചായിരുന്നു ക്ലബ്ബിന്റെ സൗദി സ്ഥാപക ദിന ആഘോഷം. പരമ്പരാഗത വസ്ത്രത്തിലായിരുന്നു റൊണാൾഡോയും മറ്റ് താരങ്ങളും മൈതാനത്തെത്തിയത്. Cristiano Ronaldo joins Saudi Founding Day celebrations

Read Also: സൗദിയിൽ സ്വകാര്യ മേഖലയിൽ ജീവനക്കാരുടെ തൊഴിൽ കരാർ രജിസ്റ്റർ ചെയ്യണമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം

പരിപാടിയുടെ ചിത്രങ്ങളും വിഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് സൗദിക്ക് സ്ഥാപക ദിനാശംസൾ താരം നേർന്നു. അൽ നാസർ അഫ്‌സിയിൽ സ്ഥാപ ദിന ആഘോഷങ്ങളിൽ പങ്കെടുത്തത് പുതിയൊരു അനുഭവമായിരുന്നു എന്ന താരം പോസ്റ്റിൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് റൊണാൾഡോ അൽ നാസറിലേക്ക് ചേക്കേറുന്നത്. കരാർ പ്രകാരം പ്രതിവർഷം 1800 കോടി രൂപയാണ് താരത്തിന് ലഭിക്കുന്നത്. ശനിയാഴ്ച ദമാക്ക് അഫ്‌സിയുമായാണ് അൽ നാസറിന്റെ അടുത്ത മത്സരം. നിലവിൽ സൗദി ലീഗിൽ ഒന്നമതാണ് അൽ നാസർ.

കഴിഞ്ഞ വർഷം മുതലാണ് സൗദിയിൽ സ്ഥാപക ദിനം ആഘോഷിക്കാൻ തുടങ്ങിയത്. 1727 ഫെബ്രുവരി 22ന് ഇമാം മുഹമ്മദ് ബിൻ സൗദ് ആണ് സൗദി രാഷ്ട്രം സ്ഥാപിച്ചത്. മൂന്ന് നൂറ്റാണ്ടിനിടെ സൗദിയിലെ ജനങ്ങൾ കൈവരിച്ച നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് സ്ഥാപക ദിനത്തിന്റെ ഭാഗമായി രാജ്യം ഒരുക്കിയത്.

Story Highlights: Cristiano Ronaldo joins Saudi Founding Day celebrations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here