Advertisement

പഞ്ചാബിലെ സ്വയം പ്രഖ്യാപിത ഖലിസ്ഥാന്‍ നേതാവിന്റെ അറസ്റ്റ്; വന്‍ പ്രതിഷേധം

February 23, 2023
3 minutes Read
self-proclaimed Khalistan leader amritpal singh arrested Punjab

പഞ്ചാബിലെ അമൃത്സറില്‍ സ്വയം പ്രഖ്യാപിത ഖലിസ്ഥാന്‍ നേതാവിന്റെ അറസ്റ്റിനെ തുടര്‍ന്ന് വന്‍ പ്രതിഷേധം. തട്ടിക്കൊണ്ടുപോകല്‍ കേസിലാണ് അമൃത്പാല്‍ സിംഗിനെ അറസ്റ്റ് ചെയ്തത്. തെരുവിലിറങ്ങിയ അനുയായികളെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.self-proclaimed Khalistan leader amritpal singh arrested Punjab

വാളും മുളവടികളുമായാണ് അമൃത്പാല്‍ സിംഗിന്റെ അനുയായികള്‍ പൊലീസിനെ നേരിടുന്നത്. അമൃത്പാലിന്റെ രണ്ട് അനുയായികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചുകൂടിയായിരുന്നു പ്രതിഷേധം.

കപൂര്‍ത്തലയിലെ ധില്‍വാന്‍ ടോള്‍ പ്ലാസയ്ക്ക് സമീപം ജലന്ധര്‍-അമൃത്സര്‍ ദേശീയ പാത പ്രതിഷേധക്കാര്‍ ഉപരോധിച്ചു. അമൃത്പാലിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്നും അറസ്റ്റുചെയ്ത അനുയായികളെ വിട്ടയക്കാനും ആവശ്യപ്പെട്ട് അജ്‌നാല പൊലീസ് സ്റ്റേഷന് സമീപമെത്തിയ അനുയായികള്‍ ബാരിക്കേഡുകളും തകര്‍ത്തു.

Read Also: ഡൽഹി മദ്യ നയം: കെജ്‌രിവാളിന്റെ പേഴ്‌സണൽ അസിസ്റ്റന്റിനെ ഇഡി ചോദ്യം ചെയ്തു

ദേശീയ പാത ഉപരോധിച്ചതോടെ ഗതാഗതം തടസപ്പെട്ടു. പഞ്ചാബിലെ ‘വാരിസ് പത്താന്‍ ദേ’ എന്ന സംഘടനയുടെ തലവനാണ് അമൃതപാല്‍ സിംഗ്. തട്ടിക്കൊണ്ടുപോകല്‍, മോഷണം, സ്വമേധയാ മുറിവേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അമൃത്പാല്‍ സിങ്ങിനെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കൊലവിളി പ്രസംഗം നടത്തിയതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.

Story Highlights: self-proclaimed Khalistan leader amritpal singh arrested Punjab

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top