Advertisement

യൂത്ത് കോൺഗ്രസിന് ആത്മഹത്യ സ്‌ക്വാഡുമില്ല, ആകാശ് തില്ലങ്കേരിമാരെ തീറ്റി പോറ്റുന്ന കില്ലർ സ്ക്വാഡുമില്ല; ഷാഫി പറമ്പിൽ

February 23, 2023
Google News 3 minutes Read

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ.ഗോവിന്ദൻ മാഷേ, യൂത്ത് കോൺഗ്രസ്സിന് ആത്മഹത്യ സ്‌ക്വാഡുമില്ല ആകാശ് തില്ലങ്കേരിമാരെ തീറ്റി പോറ്റുന്ന കില്ലർ സ്ക്വാഡുമില്ലെന്ന് ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.(shafi parambil against pinarayi vijayan and m v govindan)

നീതി നിഷേധങ്ങളിൽ നിശ്ശബ്ദരാകാത്ത സമര പോരാളികൾ ഉണ്ട്. ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന നികുതി ഭീകരതക്കെതിരെ ആരെയും ഭയപ്പെടാതെ അവരിനിയും പോരാടുമെന്നും ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.

Read Also: ”യക്ഷി വസിക്കുന്നെന്ന വിശ്വാസം”; ‘ആലപ്പുഴയിലെ ഒറ്റപ്പന ഇനി ഓർമ’; ദേശീയപാതക്കായി ഒറ്റപ്പന മുറിച്ചുമാറ്റി

ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഗോവിന്ദൻ മാഷേ,
യൂത്ത് കോൺഗ്രസ്സിന് ആത്മഹത്യ സ്‌ക്വാഡുമില്ല ആകാശ് തില്ലങ്കേരിമാരെ തീറ്റി പോറ്റുന്ന കില്ലർ സ്ക്വാഡുമില്ല.
നീതി നിഷേധങ്ങളിൽ നിശ്ശബ്ദരാകാത്ത സമര പോരാളികൾ ഉണ്ട്.
ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന നികുതി ഭീകരതക്കെതിരെ ആരെയും ഭയപ്പെടാതെ അവരിനിയും പോരാടും.

അതേസമയം നികുതിക്കൊള്ളയ്‌ക്കെതിരായ സമരങ്ങളെ അടിച്ചമര്‍ത്താനാണ് സർക്കാർ ശ്രമിക്കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സമരത്തെ ഇല്ലാതാക്കമെന്നു കരുതേണ്ട. നികുതി സമരം ഇതോടെ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസുകാര്‍ സമരക്കാരെ മര്‍ദ്ദിക്കുന്നത്.

കേരളത്തെ എല്‍.ഡി.എഫ് ഭരിച്ച് മുടിച്ചിരിക്കുകയാണ്. രൂക്ഷമായ ധനപ്രതിസന്ധിയിലേക്ക് സംസ്ഥാനം കൂപ്പ് കുത്തിക്കൊണ്ടിരിക്കുകയാണ്. നികുതി പോലും പിരിച്ചെടുക്കാതെ കേരളത്തെ തകര്‍ക്കുകയാണ്. ഐ.ജി.എസ്.ടി പൂളില്‍ നിന്നും ഒരുവര്‍ഷം 5000 കോടി രൂപയാണ് നഷ്ടപ്പെടുത്തിയത്.

കെടുകാര്യസ്ഥതയിലൂടെ ഉണ്ടായ നഷ്ടം സാധാരണക്കാരുടെ തലയില്‍ കെട്ടിവയ്ക്കുകയാണ്. എല്ലാ വകുപ്പുകളിലും കെടുകാര്യസ്ഥതയാണ്. സര്‍ക്കാരിന്റെ കഴിവുകേട് മറച്ചുവയ്ക്കാന്‍ ജനങ്ങളുടെ തലയിലേക്ക് എല്ലാ ഭാരവും കെട്ടിവയ്ക്കുന്ന നടപടിക്കെതിരെ പ്രതിപക്ഷം പ്രതിഷേധിക്കുക തന്നെ ചെയ്യുമെന്നും വി ഡി സതീശൻ പറഞ്ഞു.

Story Highlights: shafi parambil against pinarayi vijayan and m v govindan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here