വനിതാ ടി-20 ലോകകപ്പ്: സെമിയിൽ ഓസ്‌ട്രേലിയക്ക് എതിരെ ഇന്ത്യക്ക് 173 വിജയലക്ഷ്യം

വനിതാ ടി-20 ലോകകപ്പിലെ ആദ്യ സെമിയിൽ ഓസ്‌ട്രേലിയക്ക് എതിരെ ഇന്ത്യക്ക് 173 വിജയലക്ഷ്യം. കേപ്പ്ടൗണിലെ ന്യൂലാൻഡ്സിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കകയായിരുന്നു. ഓപ്പണർ ബേത്ത് മൂണി നേടിയ അർദ്ധ സെഞ്ചുറിയാണ് ഓസ്‌ട്രേലിയൻ ഇന്നിഗ്‌സിന് പിൻബലമായത്. 37 പന്തുകളിൽ നിന്ന് മൂണി 54 റണ്ണുകൾ നേടി. ശിഖ പാണ്ഡെയുടെ പന്തിൽ താരം പുറത്തുപോയതാണ് ഇന്ത്യയെ അല്പമെങ്കിലും തുണച്ചത്. womens t20 india australia semi
ഓസ്‌ട്രേലിയക്ക് എതിരെ ഇന്ത്യയുടെ പ്രകടനം പ്രതീക്ഷക്ക് ഒത്ത് ഉയർന്നിരുന്നില്ല. ടോസ് നഷ്ടപ്പെട്ട ഫീൽഡിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ പ്രകടനം ശരാശരിയായിരുന്നു. ഇന്ത്യൻ താരങ്ങൾ പലതവണ ക്യാച്ച് നഷ്ടപെടുത്തിയപ്പോൾ രക്ഷപ്പെട്ടത് മൂണിയും ലാനിങ്ങുമായിരുന്നു. ഓപ്പണറായ അലിസാ ഹീലി 26 പന്തുകളിൽ നിന്ന് 25 റണ്ണുകൾ നേടി ഓസ്‌ട്രേലിയൻ ഇന്നിൻസിന് തുടക്കമിട്ടു. ഓപ്പണർമാർ പുറത്തുപോയതിന് ശേഷം കളിക്കളത്തിലേക്ക് വന്ന ലാനിങ്ങും (49) ഗാർഡ്നറും (31) ഓസ്‌ട്രേലിയയുടെ റൺറേറ്റ് കൂട്ടുന്നതിൽ വലിയ പങ്കാണ് വഹിച്ചത്.
ഫീൽഡിങിനൊപ്പം ഇന്ത്യയുടെ ബോളിങ് നിരയും നിറം മങ്ങിയിരുന്നു. അവസാന പത്ത് ഓവറുകളിൽ ഇന്ത്യ വിട്ടുകൊടുത്തത് 110 റണ്ണുകൾ ആയിരുന്നു. നിർണായകമായ രണ്ട് വിക്കറ്റുകൾ നേടിയ ശിഖ പാണ്ഡെയാണ് ബോളർമാരിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ദീപ്തി ശർമയും രാധ യാദവുമാണ് മറ്റ് രണ്ട് വിക്കറ്റുകൾ നേടിയത്.
Story Highlights: womens t20 india australia semi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here