സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ കൈക്കലാക്കിയ യുവാവ് പിടിയിൽ

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് പ്രണയം നടിച്ച് നഗ്നദൃശ്യങ്ങൾ കൈക്കലാക്കിയയാൾ പിടിയിൽ. കൊല്ലം ജില്ലയിലെ ഓച്ചിറയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ക്ലാപ്പന അപ്പത്ത് വീട്ടിൽ മുഹമ്മദ് സൂഫിയാനെയാണ് ഓച്ചിറ പൊലീസ് പിടികൂടിയത്. കേസിനാസ്പദമായ സംഭവം നടന്നത് 2021ലാണ്. ( Young man arrested for taking nude pictures of minor girl kollam ).
വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് ഉപയോഗിച്ച് ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി അടുപ്പമുണ്ടാക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് നഗ്നദൃശ്യങ്ങൾ വാങ്ങിയത്. ഇതിന് ശേഷം ഇയാൾ പെൺകുട്ടിയുമായി അകന്നതിനെ തുടർന്ന് പെൺകുട്ടി ഓച്ചിറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനോടകം വിദേശത്തേക്ക് കടന്ന പ്രതിയെ പിടികൂടാൻ കഴിയാതിരുന്നതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഇയാൾക്കായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
വിദേശത്ത് നിന്ന് നാട്ടിലെത്തിയ പ്രതിയെ നെടുമ്പാശേരി വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവയ്ക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു. ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Story Highlights: Young man arrested for taking nude pictures of minor girl kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here