Advertisement

അടിയന്തിരമായി തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്ന എയര്‍ ഇന്ത്യ വിമാനം ദമ്മാമിലെത്തി; യാത്രക്കാര്‍ സുരക്ഷിതര്‍

February 24, 2023
Google News 3 minutes Read

കോഴിക്കോട് നിന്ന് പുറപ്പെട്ട ശേഷം തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയ വിമാനം സുരക്ഷിതമായി ദമ്മാം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനം ഇനി സൗദി സമയം 9 മണിക്ക് തിരിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറക്കും. (air india flight that undergoes technical problems landed safely in dammam)

ദമ്മാമിലേക്ക് രാവിലെ 09:44 ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ IX 385 എക്‌സ്പ്രസ്സ് വിമാനമാണ് അടിയന്തിമായി ഇറക്കേണ്ടി വന്നത്. കോഴിക്കോട് നിന്നും പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തിന്റെ പിന്‍ഭാഗം നിലത്തുരയുകയായിരുന്നു. തുടര്‍ന്ന്, ഹൈഡ്രോളിക് ഗിയറിന് തകരാറുണ്ടായി. തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിങ്ങിനായി വിമാനം തിരുവന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടത്. കോഴിക്കോട് വിമാനത്താവളത്തില്‍ തന്നെ വിമാനം തിരിച്ചിറക്കാന്‍ തീരുമാനിച്ചെങ്കിലും സാങ്കേതിക പ്രശ്ങ്ങള്‍ മൂലം തിരുവന്തപുരത്തേക്ക് ലാന്‍ഡിംഗ് മാറ്റുകയായിരുന്നു.

Read Also: 93 കോടിയുടെ പദ്ധതി, കോവളം വിനോദസഞ്ചാര കേന്ദ്രത്തിൻ്റെ പ്രൗഢി ഉയർത്തും: മന്ത്രി പി എ മുഹമ്മദ് റിയാസ്

ലാന്‍ഡിംഗ് ചെയുന്ന സമയത്തെ അപകടം ഒഴിവാക്കാനായി എയര്‍പോര്‍ട്ടിന് സമീപം ആകാശത്ത് വട്ടമിട്ട് പറക്കുകയായിരുന്നു. 182 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ സമയം ഉച്ചക്ക് 12:15 വിമാനം തിരുവനതപുരം വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. വിമാനത്താവളത്തിന് അകത്തും പുറത്തും കനത്ത സുരക്ഷാ സജ്ജീകരണങ്ങള്‍ അധികൃതരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീര്‍ത്തിരുന്നു.

Story Highlights: air india flight that undergoes technical problems landed safely in dammam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here