യൂറോപ്പ ലീഗിൽ യുവന്റസിനായി ഏഞ്ചൽ ഡി മരിയയുടെ വണ്ടർ ഗോൾ! ആ മഴവിൽ ഗോളിന്റെ വീഡിയോ കാണാം

യൂറോപ്പ ലീഗ് റൌണ്ട് ഓഫ് 32 നോക്കോട്ട് റൗണ്ടിൽ നാന്റ്സ് എഫ്‌സിക്ക് എതിരെ വണ്ടർ ഗോൾ നേടി അര്ജന്റീനയൻ മാലാഖ ഏഞ്ചൽ ഡി മരിയ. ഫ്രാൻസിലെ നൽസിലെ സ്റ്റെഡി ലെ ബീജോറിയിൽ നടന്ന രണ്ടാം പാദ മത്സരത്തിലാണ് ഡി മരിയയുടെ ഗോൾ. ഒരു പക്ഷെ ഫുട്ബോളിൽ ഓരോ വർഷവും ഏറ്റവും മികച്ച ഗോളിന് നൽകുന്ന അവാർഡായ പുസ്കസ് അവാർഡിന് ഈ വർഷം പരിഗണിക്കപ്പെടനുള്ള എല്ലാ യോഗ്യതയും ഈ ഗോളിനുണ്ട്. Angel Di Maria scores wonderful goal
𝐆𝐎𝐀𝐋 | 𝖭𝖺𝗇𝗍𝖾𝗌 0-1 𝖩𝗎𝗏𝖾𝗇𝗍𝗎𝗌 (𝖣𝗂 𝖬𝖺𝗋𝗂𝖺) pic.twitter.com/s1zu9PbAOF
— EuroFoot (@eurofootcom) February 23, 2023
നാന്റ്സ് താരം കാസ്റ്റല്ലേട്ടോയിൽ നിന്ന് യുവന്റസ് മധ്യനിര താരം ഫാഗിയോലി റാഞ്ചിയെടുത്ത പന്ത് ഇടത് വിങ്ങിൽ കളിക്കുന്ന ഏഞ്ചൽ ഡി മരിയയുടെ കാലിലേക്ക് നൽകുന്നു. പന്ത് കാലിലെത്തിയതും ബോക്സിന്റെ തൊട്ടു മുന്നിൽ നിന്ന് ഒരു ഫസ്റ്റ് ടൈം ഷോട്ട്. ഒരു മഴവില്ലു വിരിഞ്ഞിറങ്ങുന്ന പോലെ ഗോൾകീപ്പറെ നിഷ്പ്രഭമാക്കി പന്ത് വളഞ്ഞ് വലയിലേക്ക്.
നന്റെസ്റ്റുമായുള്ള മത്സരത്തിൽ ആദ്യ പകുതിയിൽ യുവന്റസ് രണ്ട് ഗോളുകൾക്ക് മുന്നിലാണ്.
Story Highlights: Angel Di Maria scores wonderful goal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here