Advertisement

ചാറ്റ് ജിപിടി സേവനം നല്‍കരുതെന്ന് ചൈനീസ് ടെക് കമ്പനികള്‍ക്ക് ചൈനയുടെ നിര്‍ദേശം; റിപ്പോര്‍ട്ട്

February 24, 2023
Google News 3 minutes Read
China tells big tech companies not to offer ChatGPT services

വിവരങ്ങളും കണക്കുകളും ആശയങ്ങളും വെറുതെ അടുക്കി വയ്ക്കുക മാത്രമല്ല മനുഷ്യമനസിന് മാത്രം സാധ്യമെന്ന് മുന്‍പ് നിര്‍വചിച്ചിരുന്ന പല സര്‍ഗാത്മക രചനകളും നിര്‍വഹിക്കാന്‍ കഴിവുള്ള നിര്‍മിത ബുദ്ധിയില്‍ തീര്‍ത്ത സേവനമാണ് ചാറ്റ് ജിപിടി. ഉപയോക്താക്കള്‍ ചോദിക്കുന്നതിനെല്ലാം സെന്‍സറിങില്ലാതെ ഞൊടിയിടയില്‍ ചാറ്റ് ജിപിടി മറുപടി നല്‍കുന്നതില്‍ ചൈനയില്‍ നേരിയ മുറുമുറുപ്പ് ഉയര്‍ന്നതിന് പിന്നാലെ ചൈനയില്‍ നിന്നിതാ മറ്റൊരു സുപ്രധാന തീരുമാനം പുറത്തെത്തി. ചാറ്റ് ജിപിടി സേവനങ്ങളൊന്നും അനുവദിക്കരുതെന്ന് ചൈനയിലെ ടെക് ഭീമന്മാര്‍ക്ക് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയെന്നാണ് ചൈനയില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. (China tells big tech companies not to offer ChatGPT services)

ചാറ്റ് ജിപിടി സേവനങ്ങള്‍ അനുവദിക്കരുതെന്ന് ആലിബാബ ഗ്രൂപ്പിന് ഉള്‍പ്പെടെ നിര്‍ദേശം ലഭിച്ചുവെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് നിക്കി ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചാറ്റ് ജിപിടി ഉപയോഗിക്കുന്നത് വിലക്കിയെന്ന് മാത്രമല്ല, ചാറ്റ്ജിപിടിയ്ക്ക് സമാനമായ സേവനങ്ങള്‍ സ്വന്തം നിലയ്ക്ക് വികസിപ്പിച്ച് ഉപയോക്താക്കള്‍ക്ക് നല്‍കുന്നതിനും നിയന്ത്രണമുണ്ട്. ചാറ്റ് ജിപിടിയ്ക്ക് സമാനമായ സേവനങ്ങള്‍ നല്‍കാന്‍ കമ്പനികള്‍ അധികൃതരില്‍ നിന്ന് അനുമതി വാങ്ങേണ്ടി വരും.

Read Also: 93 കോടിയുടെ പദ്ധതി, കോവളം വിനോദസഞ്ചാര കേന്ദ്രത്തിൻ്റെ പ്രൗഢി ഉയർത്തും: മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇതാദ്യമായല്ല ചൈന വിദേശ വെബ്‌സൈറ്റുകളോ ആപ്ലിക്കേഷനുകളോ ബ്ലോക്ക് ചെയ്യുന്നത്. ഡസന്‍ കണക്കിന് പ്രമുഖ യുഎസ് വെബ്‌സൈറ്റുകളും ആപ്പുകളും ചൈന മുന്‍പ് നിരോധിച്ചിട്ടുണ്ട്. 2009നും 2010 നും ഇടയില്‍ ചൈനയില്‍ ഗൂഗിള്‍, ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റര്‍ എന്നിവ ഉപയോഗിക്കുന്നതിന് തടസമുണ്ടായിരുന്നു. 2018നും 2019 നും ഇടയില്‍ ചൈനയില്‍ റെഡ്ഡിറ്റിലും വിക്കിപീഡിയയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

അമേരിക്കന്‍ ഭരണകൂടത്തിന്റെ തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ചാറ്റ്ജിപിടി പ്രയോജനപ്പെടുത്തുമെന്നാണ് ചൈനയുടെ ആക്ഷേപം. രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി അമേരിക്കന്‍ ഭരണകൂടം ചാറ്റ് ജിപിടിയെ ഉപയോഗിച്ചേക്കാമെന്ന് ചൈനയിലെ ദേശീയ മാധ്യമമായ ചൈന ഡെയിലി വെയ്‌ബോയിലെ ഒരു പോസ്റ്റിലൂടെ വിമര്‍ശിച്ചു. ചൈനയുടെ തീരുമാനം തങ്ങളെ അത്ഭുതപ്പെടുത്തുന്നില്ലെന്നാണ് ടെക് രംഗത്തെ പ്രമുഖര്‍ പ്രതികരിക്കുന്നത്. ചാറ്റ് ജിപിടിയ്ക്ക് സമാനമായ സേവനങ്ങള്‍ നല്‍കുന്ന ആപ്ലിക്കേഷന്‍ ചൈനയില്‍ നിന്ന് ഉടന്‍ വികസിപ്പിച്ചേക്കാമെന്നും സൂചനയുണ്ട്.

Story Highlights: China tells big tech companies not to offer ChatGPT services

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here