Advertisement

ഉദിനൂരുകാരുടെ മൂന്നാമത് മഹാസംഗമത്തിനായി ദുബായ് ഒരുങ്ങി; പരിപാടി ഞായറാഴ്ച

February 24, 2023
2 minutes Read
connecting udinoor programme in dubai

പറഞ്ഞുതീരാത്ത കഥകളും അതിരുകളില്ലാത്ത സൗഹൃദ കാഴ്ചകളുമായി ഉദിനൂര്‍ മഹല്ല് മുസ്ലിം റിലീഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന യു എ ഇയിലുള്ള ഉദിനൂരുകാരുടെ മൂന്നാമത് മഹാസംഗമത്തിനായി ദുബായ് ഒരുങ്ങി കഴിഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് 3 മണി മുതല്‍ അല്‍ ഖുസൈസ് അല്‍ ശബാബ് അല്‍ അഹ്‌ലി ഓഡിറ്റോറിയത്തില്‍ നടക്കുന്ന കണക്ടിംങ്ങ് ഉദിനൂരില്‍ വിവിധ പരിപാടികള്‍ അരങ്ങേറും. (connecting udinoor programme in dubai)

സാമൂഹ്യ സാംസ്‌കാരിക ബിസിനസ് മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കുള്ള സ്‌നേഹാദരവ്, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, ഫുട്‌ബോള്‍ ക്രിക്കറ്റ്മത്സരങ്ങള്‍ ,കമ്പവലി,മുട്ടിപ്പാട്ട്,ഫണ്‍ഴെയിംസ് , കിഡ്‌സ് ഫെസ്റ്റ് കിച്ചന്‍സ്റ്റാര്‍, ഗായകര്‍ അണിനിരക്കുന്ന ഇശല്‍ നിലാവ് തുടങ്ങിയ വിവിധ പരിപാടികളാണ് കണക്ടിംങ്ങ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

Story Highlights: connecting udinoor programme in dubai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top