Advertisement

ഇന്ന് നടന്ന ഡൽഹി മുൻസിപ്പൽ കോർ പ്പറേഷൻ സ്റ്റാൻഡിങ് കമ്മറ്റി തെരഞ്ഞെടുപ്പ് റദ്ദാക്കി

February 24, 2023
Google News 2 minutes Read
delhi mcd election cancelled

ഇന്ന് നടന്ന ഡൽഹി മുൻസിപ്പൽ കോർ പ്പറേഷൻ സ്റ്റാൻഡിങ് കമ്മറ്റി തെരഞ്ഞെടുപ്പ് റദ്ദാക്കി. സ്റ്റാൻഡിങ് കമ്മറ്റി തെരഞ്ഞെടുപ്പ് വീണ്ടും നടത്താനാണ് തീരുമാനം. ഈ മാസം 27 ന് രാവിലെ 11 വീണ്ടും തെരഞ്ഞെടുപ്പ് നടത്തും. ( delhi mcd election cancelled )

ഡൽഹി മുൻസിപ്പൽ കോർ പ്പറേഷൻ സ്റ്റാൻഡിങ് കമ്മറ്റി തെരഞ്ഞെടുപ്പിൽ ബിജെപി ആംആദ്മി പാർട്ടി അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. വെള്ളക്കുപ്പികളും ചെരുപ്പും, മൈക്കും ആയുധങ്ങളാക്കി ബിജെപി-ആംആദ്മി പാർട്ടി അംഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്. തുടർന്ന് ആപ് അംഗം അശോക് മാനു കുഴഞ്ഞു വീണു, മേയർ ഷെല്ലി ഒബ്രോയിക്കും പരുക്കേറ്റു.

വോട്ടെണ്ണലിന് ഒടുവിൽ ഒരു വോട്ടു അസാധുവായി പ്രഖ്യാപിച്ചതാണ് വൻ സംഘർഷത്തിന് ഇടയാക്കിയത്. 6 സ്റ്റാൻഡിങ് കമ്മറ്റി അംഗങ്ങൾക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പിൽ 3 പേരെ അനായാസമായി വിജയിപ്പിക്കാൻ കഴിയുന്ന ആംആദ്മി 4 പേരെ മത്സരിപ്പിച്ചു. 104 അംഗബലമുള്ള ബിജെപിക്ക് മൂന്നാമത്തെ സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ഒരു വോട്ടിന്റെ കുറവാണ് ഉണ്ടായിരുന്നത്. അതിനിടെയാണ് വോട്ടെടുപ്പിന് നിമിഷങ്ങൾ മുൻപ് ആം ആദ്മി അംഗം പവൻ സെഹ് രാവത്ത് ബിജെപിയിൽ ചേർന്നത്. ഒരു വോട്ട് അസാധുവാക്കി ജയിച്ച ബിജെപി സ്ഥാനാർഥിയെ തോൽപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും, ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ബിജെപി പ്രഖ്യാപിച്ചിരുന്നു.

സംഘർഷത്തിനോടുവിൽ തിങ്കളാഴ്ച വീണ്ടും വോട്ടെടുപ്പ് നടത്തുമെന്ന് മേയർ പ്രഖ്യാപിക്കുകയായിരുന്നു.

Story Highlights: delhi mcd election cancelled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here